മലയാളികളുടെ അഭിമാന താരം സഞ്‌ജു സാംസണ് ഇന്ന് 30-ാം പിറന്നാള്‍. ബിസിസിഐയും ഐപിഎല്ലില്‍ താരത്തിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സും സഞ്‌ജുവിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. പ്രമുഖരുള്‍പ്പെടെ നിരവധി ആരാധകരും വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികളും താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തുണ്ട്.
2015-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച സഞ്‌ജു വിമര്‍ശനങ്ങളില്‍ വാടാതെയാണ് സൂപ്പര്‍ താരമായി വളര്‍ന്നത്. തിളക്കമാര്‍ന്ന പ്രകടനം നടത്തുമ്പോഴും പലര്‍ക്കുമായി വഴിമാറിക്കൊടുക്കാനായിരുന്നു സഞ്‌ജുവിന്‍റെ വിധി. ഒരൊറ്റ മോശം പ്രകടത്തിന്‍റെ പേരില്‍ കൊത്തിപ്പറിക്കാന്‍ നിരവധിപേരാണ് കാത്തിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ കളിക്കളത്തില്‍ മികച്ച പ്രകടനം നല്‍കിക്കൊണ്ട് തന്‍റെ പ്രതിഭയുടെ മാറ്റുകൂട്ടിയ സഞ്‌ജു ഇവര്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ ആദ്യ താരമാണ് സഞ്‌ജു. ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാനും മലയാളി താരത്തിന് കഴിഞ്ഞു.