ഹൈദരാബാദ്:ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ഞങ്ങളെ എവിടെ അയച്ചാലും കളിക്കുമെന്നും ഇതുവരെ പാക്കിസ്ഥാനിൽ പോയിട്ടില്ലാത്തതിനാൽ അവിടെ കളിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ്. അടുത്ത വർഷം പാക്കിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് പരമ്പര നടക്കും.
സുരക്ഷാ കാരണങ്ങളാൽ അവിടെ കളിക്കണമോയെന്ന കാര്യത്തിൽ ഇന്ത്യൻ ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. സർക്കാർ അനുമതി നൽകിയാൽ പാക്കിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അറിയിച്ചു.
നേരത്തെ 2023ൽ പാക്കിസ്ഥാനിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് പരമ്പര നടന്നപ്പോൾ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ അവിടേക്ക് പോയിരുന്നില്ല. പകരം ഇന്ത്യ കളിച്ച മത്സരങ്ങൾ മാത്രമാണ് ശ്രീലങ്കയിൽ ഹൈബ്രിഡ് ഫോർമാറ്റിൽ നടന്നത്. എന്നാൽ, ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടന്നിട്ട് 10 വർഷത്തിലേറെയായി.
പാകിസ്ഥാനിലെ ആളുകളും മികച്ചവരാണ്, തനിക്ക് പാകിസ്ഥാനിലേക്ക് പോകണമെന്നും അവിടെ ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും കളിക്കുമെന്നും താരം പറഞ്ഞു.
Also Read:ചെന്നൈയിൽ ഫോർമുല 4 കാറോട്ട മത്സരത്തിനെതിരേ ബിജെപി കോടതിയില്‍ - BJP against car race in Chennai