ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഷമി ഇറങ്ങുമെന്നാണ് സൂചന. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും താരം ഇന്ത്യൻ കുപ്പായമണിയും. ഫെബ്രുവരി ആറിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് 2023 ഏകദിന ലോകകപ്പ് മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഷമി വിട്ടുനിൽക്കുകയാണ്.
മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടം
വലതുകാലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. കുതികാൽ പരിക്ക് ഭേദമായെങ്കിലും കാൽമുട്ടിന് ചെറിയ നീർവീക്കം കാരണം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പങ്കെടുക്കാനായില്ല.
പരിക്ക് പൂർണമായി സുഖം പ്രാപിച്ചാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുമുള്ള സെലക്ഷൻ ടീമിൽ ഷമി ഇടം നേടുമെന്നാണ് റിപ്പോർട്ട്. ഒരു എൻസിഎ ഫിസിയോ അല്ലെങ്കിൽ പരിശീലകൻ എപ്പോഴും താരത്തിനൊപ്പമുണ്ട്. രാജ്‌കോട്ടിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഷമി കളിച്ചപ്പോഴും ഫിസിയോയ്ക്ക് പോയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.