ലണ്ടന്‍: ലണ്ടനിലെ തെരുവില്‍ തികച്ചും സാധാരണക്കാരനായി റോഡ് ക്രോസ് ചെയ്യുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ബാറ്റ്‌സ്‌മാൻ വിരാട് കോലിയുടെ വീഡിയോ വൈറലാവുന്നു. വാഹനങ്ങള്‍ കടന്നുപോകാനായി കാത്തുനില്‍ക്കുകയാണ് താരം. ആള്‍ക്കൂട്ടമോ താരപരിവേഷമോ ഇല്ലാതെ ശാന്തനായാണ് കോലി നില്‍ക്കുന്നത്. റോഡിന്‍റെ മറുവശത്തുള്ള ഒരാളെ ചൂണ്ടിക്കാണിക്കുന്നതും കാണാം. വീഡിയോയിൽ ജാക്കറ്റും ധരിച്ചിട്ടുണ്ട്.
എന്നാല്‍ വിരാട് കോലി സ്ഥിരമായി കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ചില ദിവസങ്ങളിൽ കോലി ലണ്ടനില്‍ പ്രതൃക്ഷപ്പെടുന്നുണ്ട്. ശ്രീലങ്കൻ പര്യടനത്തിനു ശേഷം താരം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു.
വിരാട് കോലി തന്‍റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പം ലണ്ടനിൽ ഇടയ്‌ക്കിടെ അവധിക്കാലം ചെലവഴിക്കാൻ പോകാറുണ്ട്. ഇംഗ്ലണ്ടിലേക്ക് വരാന്‍ താരത്തിന് വളരെ ഇഷ്ടമാണ്. ഇപ്പോള്‍ കോലി ലണ്ടനിൽ തനിക്ക് വീട് പണിയുകയാണെന്ന ചർച്ചകൾ സജീവമാണ്. ടി20 ലോകകപ്പിന് ശേഷം താരം ഉടൻ ലണ്ടനിലേക്ക് പോയിരിന്നു. ഇപ്പോഴിതാ വീണ്ടും ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ലണ്ടനിൽ എത്തിയിരിക്കുകയാണ്. അന്നുമുതൽ വിരാട് ലണ്ടനിൽ പുതിയ വീട് പണിയുകയാണോ എന്ന ചർച്ച ആരംഭിച്ചു.
വിരാട് കോലി ഡൽഹി നിവാസിയാണ്. അവിടെ മാതാപിതാക്കളും സഹോദരനും മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്നു. കൂടാതെ വിരാടിനും അനുഷ്‌കയ്ക്കും മുംബൈയിലും വീടുണ്ട്. കോലിക്ക് ഒരു സാധാരണക്കാരനെപ്പോലെ യുകെയിലെ തെരുവിൽ എളുപ്പത്തിൽ കറങ്ങാൻ കഴിയും. കുടുംബത്തോടൊപ്പം അവിടെ സുഖമായി യാത്ര ചെയ്യാമെന്നും ഇന്ത്യയിലോ അത് സാധ്യമല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
Also Read:കൊൽക്കത്ത പീഡന-കൊലപാതകം; പ്രതികരണവുമായി ജസ്പ്രീത് ബുംറയും ശ്രേയസ് അയ്യരും - Calcutta torture murder