ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കു പോകില്ല. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ബിസിസിഐ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ നിലപാട്. ക്രിക്കറ്റ് ടീമിന്‍റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഐസിസി ബോര്‍ഡ് വെർച്വൽ മീറ്റിംഗ് ഇന്ന് നടക്കും. ചാമ്പ്യൻസ് ട്രോഫിയുടെ തീയതികളും വേദികളും അന്തിമമാക്കാനാണ് യോഗം ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയിൽ നടക്കുന്ന മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്കു പോകില്ലെന്നാണു തുടക്കം മുതൽ ബിസിസിഐ നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ കളികളെല്ലാം പാകിസ്ഥാനിൽ നടക്കണമെന്ന് പിസിബി വാശിപ്പിടിച്ചതോടെയാണ് ഇക്കാര്യത്തിലുള്ള തീരുമാനം നീണ്ടത്. ഒരു ഹൈബ്രിഡ് മോഡൽ തങ്ങൾക്ക് സ്വീകാര്യമല്ല, എല്ലാ കളികളും പാകിസ്ഥാനില്‍ തന്നെ നടത്തണമെന്നാണ് പിസിബി ആവശ്യപ്പെടുന്നത്.
2023ല്‍ പാകിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ഇന്ത്യയുടെ ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരുന്നു നടന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. 2009 ൽ ശ്രീലങ്കൻ ടീം ബസിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഈ അടുത്താണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള പ്രധാന ടീമുകൾ പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.
Also Read:മികച്ച ഫിഫ താരം; ക്രിസ്റ്റ്യാനോ പുറത്ത്, ഹാട്രിക്കടിക്കാന്‍ മെസി, മത്സരം കടുക്കും