കൊളംബൊ: ആർ പ്രേംദാസ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്‌ക്ക് 241 റണ്‍സ് വിജയലക്ഷ്യം. വാഷിംഗ്ടൺ സുന്ദറും കുല്‍ദീപ് യാദവും ബൗളിങ്ങില്‍ തിളങ്ങിയത് ആശ്വാസകരമായി.
സുന്ദര്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് രണ്ട് വിക്കറ്റുകളുമെടുത്തു. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരാണ് ശ്രീലങ്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.
ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ കളി ആരംഭിച്ചത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജിന്‍റെ ബോളില്‍ വീണു. മധ്യനിരയിൽ നിന്ന് ദുനിത് വെല്ലാലഗെയും കമിന്ദു മെൻഡിസും നിര്‍ണായക പ്രകടം പുറത്തെടുത്തു.
അക്ഷർ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു. പരമ്പര കിട്ടണമെങ്കില്‍ ഇന്ത്യയ്‌ക്ക് ഈ മത്സരം ജയിച്ചേ മതിയാവു. ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം സമനിലയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 47.5 ഓവറില്‍ 230ല്‍ അവസാനിച്ചു.
Also Read:മെഡലിൽ നിന്ന് ഒരു ചുവട് അകലെ ലക്ഷ്യ സെന്‍; ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം - Lakshya reaches semi finals