ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുന്നത് (India vs England 5th Test Toss).
പരിക്കേറ്റ രജത് പടിദാറിന് പകരം ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal Debut) ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് എത്തി. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. റാഞ്ചിയില്‍ കഴിഞ്ഞ മത്സരം കളിച്ച ആകാശ് ദീപിനാണ് ഇതോടെ സ്ഥാനം നഷ്‌ടമായത്.