കേരളം

kerala

ETV Bharat / sports

റാഞ്ചിയില്‍ ടോസ് വീണു, ഇന്ത്യയ്ക്ക് ഫീല്‍ഡിങ് ; അരങ്ങേറ്റത്തിന് ആകാശ് ദീപ് - ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ആദ്യം ബൗളിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

India vs England 4th Test  India vs England 4th Test Toss  Akash Deep Debut  ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്  ആകാശ് ദീപ്
India vs England 4th Test Toss Update

By ETV Bharat Kerala Team

Published : Feb 23, 2024, 9:23 AM IST

റാഞ്ചി:ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ബെൻ സ്റ്റോക്‌സ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ റാഞ്ചിയില്‍ നാലാം മത്സരത്തിനായി ഇറങ്ങുന്നത്.

വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് എത്തി. പേസര്‍ ആകാശ് ദീപിന്‍റെ ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്.

ഇന്ത്യ പ്ലെയിങ് ഇലവൻ (India Playing XI For 4th Test): രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ(England Playing XI For 4th Test Against India): ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍.

ABOUT THE AUTHOR

...view details