കെബെർഹ: രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 125 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഒന്നാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ മൂന്ന് പന്ത് നേരിട്ട് ഡക്കായി. ഏറെ പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയതെങ്കിലും മാർക്കോ ജാൻസന്‍റെ പന്തിൽ സഞ്‌ജു ബൗൾഡാവുകയായിരുന്നു.
സഞ്ജുവിന് പിന്നാലെ സഹ ഓപ്പണർ അഭിഷേക് ശർമയും ഡക്കായി. 4 റണ്‍സോടെ സൂര്യകുമാർ യാദവിന്‍റെയും വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ കളത്തിലെത്തി ബാറ്റ് വീശിയവർക്ക് കാര്യമായി ഒന്നും നേടാനായില്ല. 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പിച്ചാണ് സെന്‍റ് ജോര്‍ജ് പാര്‍ക്ക്. ഇവിടെ കളിച്ച നാല് മത്സങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം രണ്ട് തവണ വിജയിച്ചു. ശേഷിച്ച രണ്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ് ജയിച്ചത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.