ബെംഗളൂരു: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 16 മുതൽ ആരംഭിക്കും. ബെംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം നിലവില്‍ മഴഭീതിയിലാണ്. കാൺപൂർ ടെസ്റ്റ് പോലെ ബെംഗളൂരുവിലും മഴ ദിവസങ്ങളോളം കളിയെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
മോശം കാലാവസ്ഥ കാരണം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇടവേളകള്‍ നല്‍കി കളിച്ചേക്കാം. ഇത് ഗ്രൗണ്ട് സ്റ്റാഫിനെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് രാവിലെ നഗരത്തിൽ കനത്ത മഴ പെയ്‌തതിനാൽ ടീം ഇന്ത്യയുടെ പരിശീലന സെഷനും റദ്ദാക്കേണ്ടി വന്നു. മേഘാവൃതമായ ആകാശത്തിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മത്സരത്തിന്‍റെ 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്.
4 ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത 40 ശതമാനമോ അല്ലെങ്കിൽ അതിൽ കൂടുതലുമാണ്. മത്സരത്തിന്‍റെ ആദ്യ ദിനം 41 ശതമാനവും രണ്ടാം ദിവസം 40 ശതമാനവും മൂന്നാം ദിവസം പരമാവധി 67 ശതമാനവും മഴ പെയ്യുമെന്നാണ് പ്രവചനം. അതേ സമയം ടെസ്റ്റിന്‍റെ നാലാം ദിവസം 25 ശതമാനവും അഞ്ചാം ദിവസം 40 ശതമാനവും മഴ പെയ്യാൻ സാധ്യതയുണ്ട്. എന്നാല്‍ ബെംഗളൂരു സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം നിമിഷങ്ങൾക്കുള്ളിൽ ഗ്രൗണ്ട് വരണ്ടതാക്കുന്ന ലോകത്തിലെ ഏറ്റവും മികച്ചതാണ്.