ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം താരം ജന്മനാട്ടില്‍ തിരിച്ചെത്തി. മടങ്ങിയെത്തിയ അശ്വിന് വൻ സ്വീകരണമായിരുന്നു നാട്ടുകാര്‍ ഒരുക്കിയിരുന്നത്. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഒരുപാട് പേര്‍ വൈകാരികമായി പ്രതികരിക്കുന്നുണ്ടെങ്കിലും തനിക്ക് സംതൃപ്‌തി തോന്നുന്ന തീരുമാനമാണിതെന്നും അശ്വിൻ വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം താരം ഇപ്പോള്‍ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച ഒരു പോസ്റ്റ് ചര്‍ച്ചയായിമാറിയിരിക്കുകയാണ്. നന്ദിയും ആശംസയും അറിയിച്ച് ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും കപിൽ ദേവുമൊക്കെ തന്നെ വിളിച്ചതിന്‍റെ കോൾ ലോഗ് ഹിസ്റ്ററി പങ്കുവെച്ചായിരുന്നു അശ്വിന്‍റെ പോസ്റ്റ്.
'എൻ്റെ കൈയിൽ ഒരു സ്മാർട്ട് ഫോൺ ഉണ്ടാകുമെന്നും ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ എൻ്റെ കരിയറിൻ്റെ അവസാന ദിവസത്തെ കോൾ ലോഗ് ഇങ്ങനെയായിരിക്കുമെന്നും 25 വർഷം മുമ്പ് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നുവെന്നാണ് താരം എഴുതിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ മാത്രമായിരുന്നു അശ്വിന് അവസരം ലഭിച്ചത്. ഈ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്‌ത്താനായത്. ടെസ്റ്റിലെ ഏറ്റവും ഉയർന്ന ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അശ്വിന്‍. ഏറ്റവും വേഗത്തിൽ 350 ടെസ്റ്റ് വിക്കറ്റുകൾ തികച്ച താരം.
116 ഏകദിനങ്ങളില്‍ നിന്നും 156 വിക്കറ്റും ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 707 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 65 ടി20കളില്‍ 72 വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം 118 റണ്‍സും നേടി. 2011-ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2024 ഡിസംബർ 06-ന് അഡ്‌ലെയ് ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം.
Also Read:വനിതാ ടി20 ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറി; റെക്കോർഡ് നേട്ടത്തില്‍ റിച്ച ഘോഷ് - RICHA GHOSH FIFTY