ഹൈദരാബാദ്:ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്‌നെസ് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യം സംരക്ഷിക്കാൻ വിലയേറിയ മികച്ച ഉൽപ്പന്നങ്ങളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. മൂന്ന് ഫോർമാറ്റുകളിലായാണ് അദ്ദേഹം ടീം ഇന്ത്യക്കായി കളിക്കുന്നത്. നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി ബംറ ടീമിന് വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
ബുംറയെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർ ധരിക്കുന്ന ഷൂവിന്‍റെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. മൈതാനത്ത് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ഷൂകൾക്ക് പ്രധാന പങ്കുണ്ട്.
ബുംറ മുൻനിര സ്‌പോർട്‌സ് ബ്രാൻഡായ ആസിക്‌സിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റിനാവശ്യമായ പ്രത്യേക പാദരക്ഷകൾക്ക് കമ്പനി പ്രശസ്‌തമാണ്. ബുംറയെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർക്ക് കൂടുതൽ സമയം പന്തെറിയാൻ ആവശ്യമായ ഗ്രിപ്പും കുഷ്യനിങ്ങും സ്ഥിരതയും ആസിക്‌സ് ക്രിക്കറ്റ് ഷൂസ് നൽകുന്നു. മോഡലും പ്രകടനവുമനുസരിച്ച് ഷൂകളുടെ വില വ്യത്യാസപ്പെടുന്നു. സാധാരണയായി ഇത്തരം ഷൂകളുടെ വില 5,000 രൂപ മുതൽ 15,000 രൂപ വരെയാണ്.