പത്തനംതിട്ട: പുലി ശല്യം രൂക്ഷമായ കോന്നി കൂടൽ ഇഞ്ചപ്പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് (ഡിസംബര്‍ 23) രാവിലെ നാട്ടുകാരാണ് കൂടിനുള്ളിൽ പുലി കുടുങ്ങിയത് കണ്ടത്. തുടര്‍ന്ന് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാസങ്ങൾക്ക് മുൻപ് ഈ മേഖലയില്‍ നിന്നും മറ്റൊരു പുലിയെ വനം വകുപ്പ് പിടികൂടിയിരുന്നു. മേഖലയിൽ പുലിയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്നും ഭീതിയിലാണെന്നും നാട്ടുകാർ അറിയച്ചതിനെ തുടർന്ന് വനംവകുപ്പ് കൂടുകള്‍ ഇവിടെ നിലനിർത്തുകയായിരുന്നു. ഈ കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്. പുലി കുടുങ്ങിയത് ആശ്വാസമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Also Read: കോന്നിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി