ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്‌പിന്‍ ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ സ്വന്തമാക്കാന്‍ മൂന്ന് ഐപിഎൽ ടീമുകള്‍. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളാണ് സുന്ദറിനായി ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം അടുത്തിടെ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിൽ സുന്ദറിനെ ഉൾപ്പെടുത്തിയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റും വീഴ്ത്തി മൊത്തം 11 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് താരം നടത്തിയത്.
തകർപ്പൻ പ്രകടനത്തിന് പിന്നാലെ സുന്ദറിനെ കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിരിക്കുകയാണ് മൂന്ന് ടീമുകളും. നിലവിൽ സൺറൈസേഴ്‌സസ് ഹൈദരാബാദ് ടീമിന്‍റെ ഭാഗമാണ് സുന്ദർ. ഹൈദരാബാദ് ടീം താരത്തെ നിലനിർത്തിയില്ലെങ്കിൽ മറ്റു ടീമുകള്‍ കൊത്തി കൊണ്ടുപോകും. സ്പിൻ ബൗളിങ് കൂടാതെ ബാറ്റുകൊണ്ടും മികച്ച സംഭാവന നല്‍കാന്‍ കഴിയുന്നതാണ് താരത്തെ മാറ്റിനിര്‍ത്തുന്നത്. നിലവിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ സ്പിൻ വിഭാഗം നിയന്ത്രിക്കുന്നത്.