ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലിക്ക് രണ്ട് ഇന്നിംഗ്‌സുകളിലുമായി 23 റൺസ് മാത്രമേ നേടാനായുള്ളൂ. കോലി ക്രിക്കറ്റിലെ മികച്ച താരമായി കണക്കാക്കപ്പെടുന്നതിനാൽ സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് താരത്തിന് തകർക്കാൻ കഴിയുമോ ഇല്ലയോ എന്ന ചർച്ചകൾ പലപ്പോഴും നടക്കുന്നു. 114 ടെസ്റ്റുകളിൽ നിന്ന് 8871 റൺസ് നേടിയ കോലി സച്ചിന്‍റെ റെക്കോർഡിൽ നിന്ന് 7000 റൺസ് അകലെയാണ്. മറുവശത്ത് ജോ റൂട്ട് 146 ടെസ്റ്റുകളിൽ നിന്ന് 12402 റൺസ് നേടിയിട്ടുണ്ട്.
“വിരാട് അവിടെ എത്തുമെന്ന് ഞാൻ കരുതുന്നില്ല. താരത്തിന് വേഗത നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കോലിയും റൂട്ടും വ്യത്യസ്‌തമായ ഫോമിലൂടെയാണ് കടന്നുപോകുന്നത്. കോലി 17 ഇന്നിംഗ്‌സുകളിൽ നിന്ന് 18.76 ശരാശരിയിൽ 319 റൺസ് നേടിയപ്പോൾ ജോ റൂട്ട് 20 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് നാല് സെഞ്ച്വറികൾ ഉൾപ്പെടെ 54.77 ശരാശരിയോടെ 986 റൺസ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ സച്ചിന്‍റെ റെക്കോർഡ് റൂട്ട് തകർക്കുമെന്ന് ഹോഗ് പ്രവചിച്ചു.
ജോ റൂട്ട് 146 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12,402 റൺസ് നേടിയിട്ടുണ്ട്. 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ 16,000 (15,921) റൺസ് നേടി. അതായത് 66 ടെസ്റ്റുകളിൽ നിന്ന് 4000 റൺസ്. ജോ റൂട്ടിന് അതിനെ മറികടക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു ഹോഗ് പറഞ്ഞു.
Also Read:ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് മഴ പണി തരുമോ..! കാൺപൂർ ടെസ്റ്റ് ഉപേക്ഷിച്ചേക്കാം - IND vs BAN weather forecast