ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വേദനയായി മാറിയ വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്. ഓഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. രാത്രി ഏഴിനാണ് കളി. സൗഹൃദ മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബും സൂപ്പർ ലീഗ് കേരള ഇലവനും ഏറ്റുമുട്ടും. എഐഎഫ്എഫിന്റെ അനുമതിയോടെ കേരള ഫുട്ബാൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.
വയനാടിനായി മഞ്ചേരിയില്‍ ഫുട്ബോള്‍ പോരാട്ടം; മുഹമ്മദന്‍സ് കേരള ഇലവനെ ഏറ്റുമുട്ടും - Football match for Wayanad - FOOTBALL MATCH FOR WAYANAD
ഓഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. രാത്രി ഏഴിനാണ് കളി. സൗഹൃദ മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബും സൂപ്പർ ലീഗ് കേരള ഇലവനും ഏറ്റുമുട്ടും.
File Photo: മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ETV Bharat)
Published : Aug 16, 2024, 5:24 PM IST
ഇരുടീമിലും പത്തിലധികം വിദേശതാരങ്ങളും ബൂട്ടണിയും. സൂപ്പര്‍ലീഗ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കേരള ഇലവന് മത്സരത്തിനിറങ്ങുക. മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബിലും പ്രധാന താരങ്ങള്‍ ഇറങ്ങും. കൂടാതെ ഹിമാചല്‍ പ്രദേശിലെ വെള്ളപൊക്ക, ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാനായി സെപ്തംബര്‍ രണ്ടിന് ലക്നൗവില്‍ വച്ച് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.