ഹൈദരാബാദ്: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ ലിവർപൂൾ എഫ്‌സി വാങ്ങാൻ മകന് താൽപ്പര്യമുണ്ടെന്ന് ഇലോൺ മസ്‌കിന്‍റെ പിതാവ് എറോൾ മസ്‌കിന്‍റെ വെളിപ്പെടുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടൈംസ് ഓഫ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലബ് സ്വന്തമാക്കാനുള്ള മകന്‍റെ ആഗ്രഹത്തെ കുറിച്ച് എറോൾ മസ്‌ക് തുറന്നുപറഞ്ഞത്. അവൻ ക്ലബ് വാങ്ങുന്നുവെന്ന് ഇതിനർത്ഥമില്ല. അവന് ആഗ്രഹിക്കുന്നു. ലിവര്‍പൂളിനെ പോലൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?' - ഞാനും അങ്ങനെ തന്നെ." അദ്ദേഹം പറഞ്ഞു.
നിലവിൽ ഫെൻവേ സ്പോർട്‌സ് ഗ്രൂപ്പിന്‍റെ (എഫ്എസ്‌ജി) ഉടമസ്ഥതയിലാണ് ലിവര്‍പൂള്‍. വിൽക്കാൻ ക്ലബ് താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും മുമ്പ് വിദേശ നിക്ഷേപം സ്വീകരിച്ചിരുന്നു. രണ്ട് വർഷം മുമ്പ് എഫ്എസ്‌ജി കുറഞ്ഞ ഓഹരി യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് വിറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെ എഫ്എസ്‌ജി വക്താവ് ഈ അവകാശവാദം നിരസിച്ചിരുന്നു.
ഫോർബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലിവർപൂള്‍ ക്ലബിന്‍റെ മൂല്യം 4.3 ബില്യൺ പൗണ്ടാണ്. എന്നാല്‍ എലോണ്‍ മസ്‌കിന്‍റെ ആസ്‌തി 343 ബില്യൺ പൗണ്ടാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ലിവർപൂൾ എഫ്‌സി നിരവധി കിരീടങ്ങള്‍ സ്വന്തം പേരില്‍ ചാര്‍ത്തിയിട്ടുണ്ട്. രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 19 ഇപിഎൽ കിരീടങ്ങൾ, 3 യുവേഫ കപ്പുകൾ, 8 എഫ്എ കപ്പുകൾ എന്നിവ ലിവർപൂൾ നേടിയിട്ടുണ്ട്.
നിലവിലെ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 46 പോയിന്‍റുമായി ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ ആറ് പോയിന്‍റ് മുന്നിലാണ് റെഡ്‌സ്. നോട്ടിംഗ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
Also Read:2026ലെ ലോകകപ്പ് തന്‍റെ കരിയറിലെ അവസാനത്തേതെന്ന് സൂപ്പര്‍ താരം നെയ്‌മര്‍ - BRAZIL FOOTBALL TEAM