റാഞ്ചി :ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിര്‍ണായക അര്‍ധസെഞ്ച്വറിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ (India vs England 4th Test). അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ജുറെലിന്‍റെ ആദ്യ ഫിഫ്‌റ്റിയാണ് ഇത് (Dhruv Jurel Maiden Fifty In International Cricket). റാഞ്ചി ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ നേരിട്ട 96-ാം പന്തിലായിരുന്നു ജുറെല്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത് (Ranchi Test Day 3).
മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സര്‍ഫറാസ് ഖാൻ പുറത്തായതിന് പിന്നാലെയാണ് ജുറെല്‍ ക്രീസിലേക്കെത്തിയത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റായിരുന്നു നഷ്‌ടമായത്. അവസാന സെഷനില്‍ ഉള്‍പ്പടെ കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യൻ സ്കോര്‍ ഉയര്‍ത്താൻ താരത്തിനായി. 58 പന്തില്‍ 30 റണ്‍സ് നേടിയായിരുന്നു രണ്ടാം ദിനം ജുറെല്‍ ക്രീസ് വിട്ടത്.