കേരളം

kerala

ETV Bharat / sports

ഗുജറാത്ത് ജയന്‍റ്‌സിന് 'കഷ്‌ടകാലം', വനിത പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി കാപിറ്റല്‍സ്

വനിത പ്രീമിയര്‍ ലീഗ്: ഗുജറാത്ത് ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 25 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഡല്‍ഹി കാപിറ്റല്‍സ്.

Delhi Capitals vs Gujarat Giants  DC vs GG Result  WPL 2024  വനിത പ്രീമിയർ ലീഗ്  ഡല്‍ഹി കാപിറ്റല്‍സ്
Delhi Capitals vs Gujarat Giants

By ETV Bharat Kerala Team

Published : Mar 4, 2024, 7:01 AM IST

ബെംഗളൂരു:വനിത പ്രീമിയർ ലീഗിൽ (WPL 2024_ ഗുജറാത്ത് ജയന്‍റ്‌സിനെയും (Gujarat Giants) തകർത്ത് ഡൽഹി കാപിറ്റൽസ് (Delhi Capitals). ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 25 റൺസിനാണ് ഡൽഹിയുടെ ജയം. 164 റൺസ് പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടാനെ സാധിച്ചുള്ളൂ (WPL DC vs GG Result).

സീസണിൽ ഗുജറാത്തിന്‍റെ തുടർച്ചയായ നാലാമത്തെ തോൽവിയാണിത്. ഡൽഹിയുടെ മൂന്നാമത്തെ ജയവും. ജയത്തോടെ ഡൽഹി കാപിറ്റൽസ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു (WPL 2024 Points Table).

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 163 റൺസ് നേടിയത്. 41 പന്തിൽ 55 റൺസ് നേടി ക്യാപ്റ്റൻ മെഗ് ലാനിങ് (Meg Lanning) അവരുടെ ടോപ് സ്കോറർ ആയി. അലിസ് കാപ്‌സി 17 പന്തിൽ 27 റൺസ് അടിച്ചു.

തകർപ്പൻ ഫോമിൽ ഉള്ള ഷഫാലി വർമയ്ക്ക് മികവിലേക്ക് ഉയരാൻ സാധിച്ചില്ല. 9 പന്തിൽ 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം ജെമീമ റോഡ്രിഗസ് വീണ്ടും നിരാശപ്പെടുത്തി. 10 പന്തിൽ 7 റൺസ് അടിച്ചാണ് ജെമീമ മടങ്ങിയത്. ഗുജറാത്തിനായി മേഘ്‌ന സിങ് നാല് വിക്കറ്റായിരുന്നു മത്സരത്തില്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം തന്നെ പാളി. സ്കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ടിനെ അവര്‍ക്ക് നഷ്‌ടപ്പെട്ടു. അഞ്ചാം ഓവറില്‍ ക്യാപ്‌റ്റൻ ബെത്ത് മൂണി (12), ഫോബ് ലിച്ച്ഫീല്‍ഡ് (15) എന്നിവരെയും ഗുജറാത്തിന് നഷ്‌ടമായി.

13 പന്തില്‍ 12 റണ്‍സ് നേടി വേദ കൃഷ്‌ണമൂര്‍ത്തി പുറത്തായതോടെ എട്ട് ഓവറില്‍ 53-4 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. അഞ്ചാം നമ്പറിലെത്തിയ ആഷ്‌ലി ഗാര്‍ഡനര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 31 പന്തില്‍ 40 റണ്‍സ് നേടിയ താരത്തെ ജെസ് ജൊനാസിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

15-ാം ഓവറില്‍ സ്കോര്‍ 105ല്‍ നില്‍ക്കെയാണ് ആഷ്‌ലി പുറത്തായത്. കാതറിൻ എമ്മ ബ്രൈസ് (3), തനുജ കൻവാര്‍ (13), തരണും പത്താൻ (9) എന്നിവരാണ് ഗുജറാത്തിന്‍റെ പുറത്തായ മറ്റ് താരങ്ങള്‍. മേഘ്‌ന സിങ് (10), സയലി സത്ഘരെ (7) എന്നിവര്‍ പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ജെസ് ജൊനാസൻ, രാധ യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

ABOUT THE AUTHOR

...view details