മുംബൈ:ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി (MS Dhoni). ഈ സീസണോടെ താരം കളിയവസാനിപ്പിക്കുമോ അതോ ഇനിയും ടീമില്‍ തുടരുമോ എന്ന കാര്യം എല്ലാ ഐപിഎല്‍ സീസണിന് മുന്നോടിയായും ആരാധകരും ക്രിക്കറ്റ് വിദഗ്‌ദരും തേടാറുണ്ട്. ഈ വര്‍ഷവും ആ പതിവ് തെറ്റിയിട്ടില്ല.
കുട്ടി ക്രിക്കറ്റ് പൂരം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് ആദ്യ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ദീപക് ചഹാര്‍. ഈ സീസണ്‍ മാത്രമല്ല വരാനിരിക്കുന്ന 2-3 സീസണില്‍ കൂടി ധോണി സിഎസ്കെയുടെ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടാകുമെന്നാണ് ചഹാറിന്‍റെ അഭിപ്രായം (Deepak Chahar Predicts MS Dhoni IPL Future). കഴിഞ്ഞ ഐപിഎല്ലിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ ധോണി പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ദീപക് ചഹാര്‍ വ്യക്തമാക്കി.
'ക്രിക്കറ്റിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് നല്‍കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 2-3 ഐപിഎല്‍ സീസണുകളില്‍ കൂടി അദ്ദേഹം ഉറപ്പായും കളിക്കും. നെറ്റ്‌സില്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ് ഞാന്‍ കണ്ടിരുന്നു.
എതൊരു താരത്തിനും ഉണ്ടാകുന്ന ഒരു പരിക്കാണ് അദ്ദേഹത്തിനുമുണ്ടായിരുന്നത്. അതില്‍ നിന്നും അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുണ്ട്. വരുന്ന 2- സീസണുകളില്‍ കൂടി ധോണി ഐപിഎല്‍ കളിക്കണമെന്നാണ് എന്‍റെയും ആഗ്രഹം.