ദോഹ:എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. അൽ-ഗരാഫയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ ബലത്തിലാണ് മിന്നുംവിജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അല്‍ ഖോറിലെ അല്‍ ബെയ്‌ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 46-ാം മിനുട്ടിൽ സുൽത്താൻ അൽ ഗന്നം നൽകിയ ക്രോസ് ക്രിസ്റ്റ്യാനോയുടെ തകർപ്പന്‍ ഹെഡറിലൂടെ ഗോൾ നേട്ടം. പിന്നാലെ 58-ാം മിനിറ്റിൽ ഒട്ടാവിയോയുമായുള്ള ഒന്നോ രണ്ടോ പന്ത് കൈമാറ്റം ചെയ്തതിന് ശേഷം ആഞ്ചലോ ഗബ്രിയേൽ അൽ നസറിന്‍റെ നേട്ടം ഇരട്ടിയാക്കി.
64-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ അല്‍ നസര്‍ മൂന്ന് ഗോളുകളുടെ മികച്ച ലീഡുറപ്പിച്ചു. 75-ാം മിനിറ്റില്‍ ജോസെലുവിലൂടെ ഖരാഫ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി. മത്സരത്തിലുടനീളം പ്രായത്തെ വെല്ലുന്ന മിന്നുംപ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്‍റെ തുടര്‍ച്ചയായ നാലാം വിജയമാണ്. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്‍റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ് അല്‍ നസര്‍. എന്നാല്‍ നാല് പോയിന്‍റുമായി ഖരാഫ എട്ടാമതാണ് നില്‍ക്കുന്നത്.
ആരാധകരുടെ സാന്നിധ്യവുംഅവരുടെ സന്തോഷവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നതെന്ന് മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള ഒരുപാട് ആരാധകർ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു. ഗോളുകൾ നേടാൻ കഴിഞ്ഞതിലും അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിലും ഹാപ്പിയാണ്. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് ടീമിന്‍റെ വിജയത്തിലുമാണ്- താരം കൂട്ടിച്ചേര്‍ത്തു.
Also Read:കേരള ക്രിക്കറ്റ് ലീഗിലെ 'മലപ്പുറം സ്റ്റാര്‍' ഇനി മുംബൈ ഇന്ത്യന്‍സില്‍, താരത്തെ സ്വന്തമാക്കിയത് 30 ലക്ഷത്തിന്