ന്യൂഡൽഹി: ഇന്ത്യൻ ടീമിന്‍റെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഭാര്യയും ബോളിവുഡ് നടിയുമായ നതാഷ സ്റ്റാൻകോവിച്ചും കുറച്ചുനാൾ മുമ്പാണ് വിവാഹമോചനം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഹാർദിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ വിവാഹമോചനത്തിന്‍റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. നതാഷയുമായി അടുത്ത ഒരു സ്രോതസ് അവരുടെ വേർപിരിയലിന്‍റെ കാരണം വെളിപ്പെടുത്തിയത് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‌തു.
വ്യത്യസ്‌ത സ്വഭാവം കാരണമാണ് ഇരുവരുടെയും വിവാഹമോചനം നടന്നതെന്നാണ് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യ വളരെ പ്രൗഢിയും അഹങ്കാരിയുമാണെന്ന് നതാഷയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. നതാഷയ്ക്ക് അത് സഹിക്കാനായില്ല. ഹാർദിക്കിനെ മാറ്റാൻ നതാഷ പരമാവധി ശ്രമിച്ചിട്ടും അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്നും അത് കൂടുതൽ പ്രകടമായെന്നും അവർ പറഞ്ഞു.