ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. നജ്‌മുല്‍ ഹൊസെയ്‌ന്‍ ഷാന്‍റോ നയിക്കുന്ന 15 അംഗ ടീമിലേക്ക് ഷാക്കിബ് അല്‍ ഹസനും ലിറ്റണ്‍ ദാസിനും ഇടം നേടാനായില്ല.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളും ബൗളിങ് ആക്ഷന്‍ സംബന്ധിച്ചുള്ള വിലക്കുമാണ് ഷാക്കിബിന് വിനയായത്. ടൂർണമെന്‍റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്‍റെ എതിരാളി.
അതേസമയം 15 അംഗ ന്യൂസിലാന്‍ഡ് ടീമിനെ മിച്ചല്‍ സാന്‍റ്‌നര്‍ നയിക്കും. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേയ്ക്ക് തിരിച്ചെത്തി. ഡെവോണ്‍ കോണ്‍വെ, ടോം ലാഥം, മാറ്റ് ഹെന്‍റ്‌റി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും ടീമില്‍ ഇടംനേടി. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കിവീസ് ആതിഥേയരായ പാകിസ്ഥാനെ നേരിടും.
ബംഗ്ലാദേശ് സ്‌ക്വാഡ്: നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, എം ഡി മഹ്‌മൂദ് ഉള്ള, ജാക്കര്‍ അലി അനിക്, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്‌മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, പര്‍വേസ് ഹുസൈ ഇമോന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, നഹിദ് റാണ.
ന്യൂസിലന്‍ഡ് ടീം:മിച്ചല്‍ സാന്‍റ്‌നര്‍ (ക്യാപ്റ്റന്‍), വില്‍ യങ്, ഡെവോണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം വിക്കറ്റ് കീപ്പര്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, നഥാന്‍ സ്‌മിത്ത്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ സിയേഴ്‌സ്, വില്‍ ഒറൂര്‍ക്ക്.
Also Read:മകനെറിഞ്ഞ പന്തിൽ സിക്‌സ്; ക്യാച്ചെടുത്ത് പിതാവ്, അപൂര്‍വ നിമിഷം - വീഡിയോ - CRICKET VIRAL CATCH