ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യഘട്ട പോരാട്ടങ്ങൾ അവസാനിച്ചു. ഏറെ മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് എത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ചാമ്പ്യൻസ് ലീഗില്‍ ഒന്നാാംഘട്ടത്തില്‍ ചില വമ്പന്‍ ടീമുകള്‍ അടിപതറി. 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ മൊണോക്കോയോട് പരാജയം ഏറ്റുവാങ്ങി. 2-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യവസാനം മൊണോക്കോയുടെ തോരോട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. സീസണിലെ ആദ്യ ജയം നേടാമെന്ന വിശ്വാസത്തിലായിരുന്നു ഇരു ടീമുകളും രംഗത്തിറങ്ങിയത്.
മൊണോക്കോക്കായി 16ാം മിനുറ്റിൽ മാഗ്നസായിരുന്നു ഗോൾ നേടിയത്. ഒരു ഗോളിന്‍റെ ലീഡില്‍ മൊണാക്കോ കളി ശക്തമാക്കി. എന്നാല്‍ 28ാം മിനുറ്റിൽ ബാഴ്‌സോലണക്കായി ലാമിനെ യമാലായിരുന്നു സമനില ഗോൾ നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയും ഏറ്റെടുത്ത മൊണോക്കോ 71ാം മിനുറ്റിൽ രണ്ടാം ഗോളും നേടി. ജോർജി ലെങ്കേനയായിരുന്നു മൊണോക്കോയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്.