ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും മധ്യനിര ബാറ്റ്സ്‌മാൻ ശ്രേയസ് അയ്യരും രോഷം പ്രകടിപ്പിച്ചു. രണ്ട് താരങ്ങളും സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
'വർഷങ്ങളായിട്ടും ഒന്നും മാറിയിട്ടില്ല. ഈ പ്രാകൃത സംഭവത്തിൽ ആകെ ഞെട്ടിപ്പോയി. ഈ കേസിലെ ഓരോ കുറ്റവാളിയും ശിക്ഷിക്കപ്പെടുകയും കഠിനമായ ശിക്ഷ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞങ്ങൾക്ക് നീതി വേണമെന്ന് ശ്രേയസ് അയ്യര്‍ പോസ്റ്റ് ചെയ്‌തു.