ന്യൂഡൽഹി:ഐസിസിക്ക് പിന്നാലെ ബിസിസിഐയുടെ ഇന്‍റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡും ജസ്പ്രീത് ബുംറയ്ക്ക്. 2023-24 സീസണിലെ മികച്ച പ്രകടനത്തിന് ഗുജറാത്തിൽ നിന്നുള്ള ഫാസ്റ്റ് ബൗളറെ പോളി ഉമ്രിഗർ ട്രോഫി ജേതാവായി ബോർഡ് പ്രഖ്യാപിച്ചു.
മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്‌മൃതി മന്ദാനയ്ക്ക് ലഭിച്ചു. ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന (വനിത) ക്രിക്കറ്ററായി അടുത്തിടെ മന്ദാനയെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ആദരവും താരങ്ങളെ തേടിയെത്തുന്നത്. സമഗ്ര സംഭാവന പുരസ്കാരത്തിനുള്ള സി കെ നായിഡു പുരസ്കാരം ഇതിഹാസ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുൽക്കറിനാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ജസ്‌പ്രീത് ബുംറയുടെ പ്രകടനം മികച്ചതായിരുന്നു. 2024-ൽ 71 വിക്കറ്റുമായി റെഡ് ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളറായിരുന്നു. ടി20 ഫോർമാറ്റിൽ രാജ്യത്തെ രണ്ടാം തവണയും ലോക ചാമ്പ്യനാക്കിയതിൽ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. ടി-20 ലോകകപ്പിൽ ബുംറ 15 വിക്കറ്റാണ് വീഴ്ത്തിയത്.