ഹൈദരാബാദ്: കാറുകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? നിശ്ചിത പ്രായം വരെ ബൈക്കുകളോടാണ് നമുക്ക് കൂടുതൽ താൽപര്യം. പിന്നെ എല്ലാവരുടെയും കണ്ണുകൾ കാറിലേക്ക്. ഇപ്പോള്‍ ആഡംബരത്തിന്‍റേയും ആവശ്യത്തിന്‍റേയും പ്രതീകമായി കാര്‍ മാറുകയാണ്.
ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു അവസ്ഥയില്‍ ഒരു കാർ വാങ്ങണമെന്ന ആഗ്രഹം എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഉണ്ടാകും. ചില ആളുകൾക്ക് ആഡംബര കാറുകൾ വളരെ ഇഷ്ടമാണ്. ബിഎംഡബ്ല്യു, ഓഡി, ബെൻസ്, ജാഗ്വാർ തുടങ്ങിയ പ്രശസ്തമായ ആഡംബര കാറുകൾ വാങ്ങാൻ പലരും ആഗ്രഹിക്കുന്നു. അതേസമയം, ചിലർക്ക് ലംബോർഗിനി ഉൾപ്പെടെയുള്ള സ്‌പോർട്‌സ് കാറുകളോട് അമിതമായ അഭിനിവേശമുണ്ട്. അത്തരം ക്രിക്കറ്റ് താരങ്ങളുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകളെ കുറിച്ചറിയാം.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ ധോണിയുടെ കാറുകൾ നോക്കാം. ഒരു വിലകൂടിയ ആഡംബര കാർ മെഴ്‌സിഡസ്-എഎംജി ജി63 താരത്തിനുണ്ട്. 2 കോടി 43 ലക്ഷം രൂപയാണ് ഈ കാറിന്‍റെ മൂല്യം. 4.0 ലിറ്റർ വി8 ട്വിൻ ടർബോ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ഈ കാർ ഓഫ് റോഡ് യാത്രയ്ക്കും അനുയോജ്യമാണ്. ധോണിയുടെ വിലകൂടിയ വാഹനങ്ങളുടെ പട്ടികയിൽ ഈ കാർ ഉയർന്ന സ്ഥാനത്താണ്. ഒരു ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്ആർടിയും ധോണി സ്വന്തമാക്കിയിട്ടുണ്ട്. 6.2 ലിറ്റർ ഹെമി വി8 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. ഓഫ്-റോഡുകളിൽ ഈ കാർ ഓടിക്കുന്നത് ഒരു നിഷ്ക്രിയ കപ്പലിൽ സഞ്ചരിക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു. ഇന്ത്യൻ മൂല്യത്തിൽ 1 കോടി 7 ലക്ഷം രൂപ വരെയായിരിക്കും ഈ ജീപ്പിന്‍റെ വില. കൂടാതെ, കടുത്ത ബൈക്ക് പ്രേമിയായ ധോണിക്ക് കോൺഫെഡറേറ്റ് ഹെൽകാറ്റ് X132, ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോയ്, കവാസാക്കി നിഞ്ച ZX14R, കവാസാക്കി നിഞ്ച എച്ച്2, ഡ്യുക്കാട്ടി 1098 തുടങ്ങി വിവിധ ആഡംബര ബൈക്കുകളുമുണ്ട്.