ഡോര്‍ട്ട്മുണ്ട് (ജര്‍മനി) :യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ പോരാട്ടത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാനിറങ്ങിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുന്നേറ്റ നിര താരം നിക്ലസ് ഫുള്കര്ഗ് നേടിയ ഗോളായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം സമ്മാനിച്ചത്.
സീസണില്‍ ഇരു ടീമും മുഖാമുഖം വന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്. നേരത്തെ ഗ്രൂപ്പ്ഘട്ടത്തില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം പിഎസ്ജി വിജയിച്ചിരുന്നു. രണ്ടാം മത്സരം സമനിലയിലാണ് കലാശിച്ചത്.
എന്നാല്‍, മൂന്നാം തവണ ലീഗ് 1 ചാമ്പ്യന്മാരെ എതിരാളികളായി കിട്ടിയ മത്സരത്തില്‍ മികച്ച പ്രകടനം നടത്താൻ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് സാധിച്ചു. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ആയിരുന്നു ഫുള്കര്ഗ് അവരുടെ ഗോള്‍ നേടുന്നത്. ഷ്ലോട്ടര്‍ബെക്ക് നല്കിയ ലോങ് റേഞ്ചര്‍ പിടിച്ചെടുത്തായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ മുന്നേറ്റനിര താരം പിഎസ്ജി വലയില്‍ പന്തെത്തിച്ചത്.