ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് സ്‌പോര്‍ട്‌സിനോടുള്ള കമ്പം ഏറെ പ്രസിദ്ധമാണ്. കബഡിയും ഫുട്‌ബോളും ക്രിക്കറ്റുമൊക്കെ താരത്തിന്‍റെ ഇഷ്‌ടവിനോദങ്ങളാണ്. പ്രോ കബഡി ലീഗില്‍ താരത്തിന്‍റെ ഫ്രാഞ്ചൈസിയാണ് ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ്. കൂടാതെ ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ് സിയുടെ ഉടമകളിലൊരാളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കളിക്കാരെ ഗാലറിയില്‍ പതിവായി പ്രോത്സാഹിപ്പിക്കുന്ന താരമിപ്പോള്‍ യൂറോപ്യൻ ടി20 പ്രീമിയർ ലീഗിലാണ് പണം വാരിയെറിഞ്ഞത്. ലീഗിന്‍റെ സഹ ഉടമയായി മാറിയിരിക്കുകയാണ് ജൂനിയര്‍ ബച്ചൻ. സ്വകാര്യ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ടൂർണമെന്‍റില്‍ മൂന്ന് അംഗ ക്രിക്കറ്റ് രാജ്യങ്ങളായ അയർലൻഡ്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്‌സ് എന്നിവയുമായി സഹകരിച്ചാണ് താരം നിക്ഷേപം നടത്തിയത്.
യൂറോപ്യൻ ടി20 പ്രീമിയർ ലീഗ് ജൂലൈ 15 മുതൽ ഓഗസ്റ്റ് 3 വരെ നടക്കും. ലീഗിൽ ഡബ്ലിൻ, ബെൽഫാസ്റ്റ്, ആംസ്റ്റർഡാം, റോട്ടർഡാം, എഡിൻബർഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ പങ്കെടുക്കും. ബോളിവുഡ് താരങ്ങളുടെ ബന്ധമുള്ളതിനാല്‍ ലീഗ് ഇന്ത്യയിൽ ജനപ്രിയമാകുമെന്ന് പറയേണ്ടതില്ലല്ലോ.
ക്രിക്കറ്റ് ഒരു കായിക വിനോദമല്ല, അതിരുകൾക്കപ്പുറത്തുള്ള ഏകീകൃത ശക്തിയാണെന്ന് ബച്ചൻ പറഞ്ഞു. എല്ലാ പങ്കാളികളുമായും യോജിച്ച് പ്രവർത്തിച്ച് യൂറോപ്പിലെ കോടിക്കണക്കിന് ആളുകളിലേക്ക് ക്രിക്കറ്റ് എത്തിക്കാനും ശ്രമിക്കുമെന്നും താരം പറഞ്ഞു.
ഇടിപിഎൽ ചെയർമാനും ഐറിഷ് ക്രിക്കറ്റ് ബോർഡ് സിഇഒയുമായ വാറൻ ഡ്യൂട്രോം ബച്ചനെ സ്വാഗതം ചെയ്‌തു"അഭിഷേക് ബച്ചനെ ലീഗിന്‍റെ സഹ-ഓണറായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. കായികരംഗത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും ഡ്യൂട്രോം പറഞ്ഞു.
Also Read:ഇംഗ്ലണ്ട് പരമ്പരയിൽ ബുംറ കളിച്ചേക്കില്ല; തിളങ്ങാന്‍ യുവതാരങ്ങള്‍, സഞ്ജു തകര്‍ക്കുമോ..? - SANJU SMASON