കേരളം

kerala

ETV Bharat / sports

വിശ്രമം വേണമെന്ന് കെ.എല്‍ രാഹുല്‍; നിരസിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി - IND VS ENG KL RAHUL

രാഹുലിനെപ്പോലുള്ള പ്രധാന താരങ്ങളെ ഇംഗ്ലണ്ട് പരമ്പരയിൽ ലഭ്യമാകണമെന്നാണ് സെലക്ടർമാരുടെ താല്‍പര്യം.

CHAMPIONS TROPHY 2025  INDIA TEAM AGAINST ENGLAND  KL RAHUL  BCCI
KL RAHUL (IANS)

By ETV Bharat Sports Team

Published : Jan 11, 2025, 7:26 PM IST

ന്യൂഡൽഹി:ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇടവേള വേണമെന്ന് വലംകൈയ്യൻ സ്റ്റാർ ബാറ്റര്‍ കെ.എൽ രാഹുല്‍. എന്നാല്‍ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി താരത്തിന്‍റെ അഭ്യർത്ഥന നിരസിച്ചു. രാഹുലിന്‍റെ ആവശ്യം സെലക്ഷൻ കമ്മിറ്റി ആദ്യം അംഗീകരിച്ചിരുന്നു.

ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫെബ്രുവരി 6 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് രാഹുലിനെ ലഭ്യമാക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ട്. ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ അന്തിമമാക്കാനുള്ള അവസരമാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര.

ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് രാഹുലിന് കുറച്ച് മാച്ച് പ്രാക്ടീസ് നൽകാനും ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരോടൊപ്പം ഏകദിനത്തിലെ പ്രധാന വിക്കറ്റ് കീപ്പറാക്കാനുമാണ് ബിസിസിഐയുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

2024 ഓഗസ്റ്റ് 7 ന് ശേഷം ഇന്ത്യ ഒരു ഏകദിന മത്സരവും കളിച്ചിട്ടില്ല. അതിനാൽ കെഎൽ രാഹുലിനെപ്പോലുള്ള പ്രധാന താരങ്ങളെ ഇംഗ്ലണ്ട് പരമ്പരയിൽ ലഭ്യമാകണമെന്നാണ് സെലക്ടർമാരുടെ താല്‍പര്യം. രാഹുൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ റൺസ് നേടിയ ചുരുക്കം ബാറ്റര്‍മാരിൽ ഒരാളായിരുന്നു. 10 ഇന്നിങ്സുകളിൽനിന്ന് 30.66 ശരാശരിയിൽ 276 റൺസാണ് താരം ഓസ്ട്രേലിയയിൽ നേടിയത്.

അതേസമയം ഏകദിന മത്സരത്തില്‍ രാഹുല്‍ വിട്ടുനിന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരെ സഞ്ജു തിളങ്ങിയാല്‍ റിഷഭ് പന്തിനെ പിന്തള്ളി ചാമ്പ്യൻസ് ട്രോഫി ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്താനും താരത്തിന് കഴിയും. ജനുവരി 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.

Also Read:രാഹുൽ ദ്രാവിഡിന് ഇന്ന് 52-ാം ജന്മദിനം; ഇന്ത്യൻ ക്രിക്കറ്റിന് താരം നൽകിയ സംഭാവനകൾ - RAHUL DRAVID BIRTHDAY

ABOUT THE AUTHOR

...view details