മെൽബൺ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ 82 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ 228 റൺസെടുത്തു. വാലറ്റത്തില്‍ നതാന്‍ ലിയോണ്‍ (41), സ്കോട്ട് ബോളണ്ട് (10) എന്നിവരാണ് ക്രീസില്‍. 333 റണ്‍സിന്‍റെ മികച്ച ലീഡ് ആതിഥേയര്‍ സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് മാർനസ് ലബുഷെയ്‌നാണ്. 139 പന്തിൽ 3 ബൗണ്ടറികളോടെ 70 റൺസാണ് താരം നേടിയത്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും 90 പന്തിൽ 4 ബൗണ്ടറികളോടെ 41 റൺസ് നേടി. ഇരുവർക്കും പുറമെ നഥാൻ ലിയോൺ (14) ഉസ്മാൻ ഖവാജ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 24 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 22 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 14 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കംഗാരുപടയുടെ സ്കോര്‍ 222 നില്‍ക്കെ ബുംറയുടെ പന്തില്‍ ലിയോണിനെ സ്ലിപ്പില്‍ രാഹുല്‍ ക്യാച്ചെടുത്തെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു.
നാലാം ദിനം 9 വിക്കറ്റിന് 358 റൺസെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. നിതീഷ് റെഡ്ഡി 105 റണ്‍സുമായും മുഹമ്മദ് സിറാജ് (2) ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങി. എന്നാല്‍ പിന്നീട്11 റൺസ് മാത്രമാണ് ഇരുവർക്കും ചേർക്കാനായത്. ഇന്ത്യൻ ടീം 369 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡി 114 റൺസ് നേടിയപ്പോൾ സിറാജ് 4 റൺസെടുത്തു. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 369 റണ്‍സിന് അവസാനിച്ചിരുന്നു. 105 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്.
Also Read:'ഡബിള്‍ സെഞ്ചുറി'; ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് ജസ്പ്രീത് ബുംറ - BUMRAH 200 TEST WICKETS