കേരളം

kerala

ETV Bharat / sports

മെസ്സിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ; ഇന്‍റര്‍മിയാമിക്കെതിരേ അറ്റ്ലാന്‍റ യുനൈറ്റഡിന് 2-1ന് തകര്‍പ്പന്‍ ജയം - ATLANTA SHOCKED MESSI

കളിയുടെ മുഴുവന്‍ സമയവും കളിച്ചിരുന്ന മെസ്സിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

മേജർ ലീഗ് സോക്കര്‍  MAJOR LEAGUE SOCCER  ഇന്‍റര്‍മിയാമി  ലയണല്‍ മെസ്സി
A miserable loss for Inter Miami (getty images)

By ETV Bharat Sports Team

Published : Nov 3, 2024, 12:19 PM IST

അറ്റ്‌ലാന്‍റ:മേജർ ലീഗ് സോക്കര്‍ പ്ലേ ഓഫില്‍ ഇന്‍റര്‍മിയാമിക്കെതിരേ അറ്റ്ലാന്‍റ യുനൈറ്റഡിന് 2-1ന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തിൽ അറ്റ്ലാന്‍റ യുനൈറ്റഡിനോട് പരാജയപ്പെട്ടത് ഇന്‍റര്‍ മിയാമിക്ക് തിരിച്ചടിയായി. കളിയുടെ മുഴുവന്‍ സമയവും കളിച്ചിരുന്ന മെസ്സിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

മത്സരത്തിൽ ആദ്യം ഗോൾ നേടി മുന്നിട്ട് നിന്നത് ഇന്‍റർ മിയാമി ആയിരുന്നു. 40ാം മിനുറ്റിൽ റോഡോണ്ടയുടെ അസിസ്റ്റിൽനിന്ന് മാർട്ടിനസായിരുന്നു മിയാമിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയത്തിനായി അന്‍റ്ലാന്‍റ പൊരുതി. ആദ്യ പകുതി ഇന്‍റര്‍ മിയാമിക്ക് അനുകൂലമായി അവസാനിച്ചു.

രണ്ടാം പകുതി ഇരുടീമുകളും പരസ്‌പരം ആക്രമണവും പ്രതിരോധവും ശക്തമാക്കി. എന്നാല്‍ 58ാം മിനിറ്റില്‍ അമഡോറിന്‍റെ അസിസ്റ്റില്‍ നിന്ന് അന്‍റ്‌ലാന്‍റക്കായി വില്യംസ് പന്ത് ഇന്‍റര്‍മിയാമിയുടെ വലയിലെത്തിച്ചതോടെ സ്‌കോര്‍ സമനിലയിലായി.

കളി സമനിലയിലായതോടെ ഇരുടീമുകളും ജയത്തിനായി കഠിനമായി പരിശ്രമിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തിനായി പൊരുതിയ അറ്റ്‌ലാന്‍റ ഒടുവിൽ ആശ്വാസ വിജയഗോൾ നേടി. 94ാം മിനുട്ടിലായിരുന്നു വിജയഗോൾ സ്വന്തമാക്കിയത്. എ മിറാന്‍ചുക്കിന്‍റെ അസിസ്റ്റില്‍ സില്‍വ ഗോളടിച്ച് തിരിച്ചുവരവ് പൂര്‍ത്തിയാക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിർണായക മത്സരത്തിൽ തോറ്റതോടെ ഇനി ഇന്‍റർമിയാമിക്ക് അടുത്ത മത്സരം വരെ കാത്തിരിക്കണം. ഈ മാസം പത്തിനാണ് ടൂർണമെന്‍റിലെ ടീമിന്‍റെ നിർണായക മത്സരം.

Also Read:സിറ്റിയും ആഴ്‌സണലും തോറ്റു! പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂളിന് മുന്നേറ്റം

ABOUT THE AUTHOR

...view details