ലണ്ടൻ:യുവേഫ ചാമ്പ്യൻസ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ ജര്‍മ്മൻ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ല. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ലാ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ തോല്‍വി. പകരക്കാരനായി കളത്തിലിറങ്ങിയ ജോണ്‍ ഡുരാനാണ് ഗോള്‍ സ്കോറര്‍.
ഹീറോയായി മാര്‍ട്ടിനെസ്, ചാമ്പ്യൻസ് ലീഗില്‍ 'അടിതെറ്റി' വീണ് ബയേണ്‍ മ്യൂണിക്ക് - Aston Villa vs Bayern Munich Result - ASTON VILLA VS BAYERN MUNICH RESULT
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളില്‍ ആസ്റ്റണ്‍ വില്ലയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ജര്‍മൻ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ആസ്റ്റണ്‍ വില്ല തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്.
![ഹീറോയായി മാര്‍ട്ടിനെസ്, ചാമ്പ്യൻസ് ലീഗില്‍ 'അടിതെറ്റി' വീണ് ബയേണ്‍ മ്യൂണിക്ക് - Aston Villa vs Bayern Munich Result EMILIANO MARTíNEZ ASTON VILLA VS BAYERN MUNICH UEFA CHAMPIONS LEAGUE ചാമ്പ്യൻസ് ലീഗ്](https://etvbharatimages.akamaized.net/etvbharat/prod-images/03-10-2024/1200-675-22594945-thumbnail-16x9-astonvillavsbayernmunich.jpg)
ASTON VILLA VS BAYERN MUNICH (X@emimartinezz1)
Published : Oct 3, 2024, 10:15 AM IST
ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ തകര്‍പ്പൻ പ്രകടനമാണ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. ഗോളെന്നുറച്ച പല അവസരങ്ങളും തട്ടിയകറ്റിയ താരം ഏഴ് സേവുകളാണ് മത്സരത്തില്‍ നടത്തിയത്. സീസണില്‍ ആസ്റ്റണ്‍ വില്ലയുടെ രണ്ടാമത്തെ ജയമാണിത്.
Also Read : റയല്‍ മാഡ്രിഡിന് 'ലില്ലെ' ഷോക്ക്; ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് ഫ്രഞ്ച് ക്ലബിന്‍റെ ഫുള്‍സ്റ്റോപ്പ്