കേരളം

kerala

By ETV Bharat Kerala Team

Published : Apr 25, 2024, 8:13 AM IST

ETV Bharat / sports

പീരങ്കിപ്പടയുടെ 'പഞ്ചില്‍' വീണ് ചെല്‍സി, പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വമ്പൻ ജയം - Arsenal vs Chelsea Result

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന്‍റെ തകര്‍പ്പൻ ജയം സ്വന്തമാക്കി ആഴ്‌സണല്‍.

PREMIER LEAGUE  ARS VS CHE HIGHLIGHTS  ARSENAL POINTS IN EPL  പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍
ARSENAL VS CHELSEA RESULT

ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരില്‍ നിര്‍ണായക ജയം സ്വന്തമാക്കി ആഴ്‌സണല്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയെ ആണ് പീരങ്കിപ്പട പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആഴ്‌സണലിന്‍റെ ജയം.

ആഴ്‌സണലിന് വേണ്ടി ബെൻ വൈറ്റ്, കായ് ഹാവെര്‍ട്‌സ് എന്നിവര്‍ ഇരട്ടഗോള്‍ നേടി. ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ആയിരുന്നു മറ്റൊരു ഗോള്‍ സ്കോറര്‍. ചെല്‍സിക്കെതിരെ ആഴ്‌സണല്‍ സ്വന്തമാക്കുന്ന ഏറ്റവും വലിയ ജയമാണ് ഇത്.

മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ആണ് ആഴ്‌സണലിനായി ഗോള്‍ വേട്ട തുടങ്ങി വച്ചത്. ഡെക്ലാൻ റൈസിന്‍റെ പാസ് സ്വീകരിച്ചായിരുന്നു താരം ചെല്‍സി വലയില്‍ പന്ത് എത്തിച്ചത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താൻ ആതിഥേയര്‍ക്കും സമനില ഗോള്‍ കണ്ടെത്താൻ സന്ദര്‍ശകര്‍ക്കുമായില്ല.

52-ാം മിനിറ്റിലാണ് ആഴ്‌സണല്‍ ലീഡ് ഉയര്‍ത്തുന്നത്. ഷോര്‍ട്ട് കോര്‍ണറില്‍ നിന്നുള്ള റൈസിന്‍റെ ഡിഫ്ലക്റ്റഡ് ഷോട്ടില്‍ നിന്നും ലഭിച്ച അവസരം ബെൻ വൈറ്റ് മുതലെടുക്കുകയായിരുന്നു. അധികം വൈകാതെ കായ്‌ ഹാവെര്‍ട്‌സും ചെല്‍സി വലയില്‍ പന്ത് എത്തിച്ചു.

മത്സരത്തിന്‍റെ 57-ാം മിനിറ്റിലായിരുന്നു ഹാവെര്‍ട്‌സ് ഗോള്‍ സ്കോര്‍ ചെയ്‌തത്. ഒഡേ്ഗാര്‍ഡ് നല്‍കി ത്രൂ ബോള്‍ പിടിച്ചെടുത്ത് നടത്തിയ ഹാവെര്‍ട്‌സിന്‍റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇതിന് പിന്നാലെ 65-ാം മിനിറ്റില്‍ ഹാവെര്‍ട്‌സ് മത്സരത്തില്‍ തന്‍റെ രണ്ടാം ഗോളും ചെല്‍സി വലയിലെത്തിച്ചു.

ബുക്കായോ സാക്കയുടെ പാസ് സ്വീകരിച്ചായിരുന്നു ഇത്തവണ ഹാവെര്‍ട്‌സ് ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ ഒഡേഗാര്‍ഡിന്‍റെ അസിസ്റ്റില്‍ നിന്നും ബെൻ വൈറ്റ് ആഴ്‌സണലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ജയത്തോടെ, പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണല്‍. 34 മത്സരങ്ങളില്‍ നിന്നും 77 പോയിന്‍റാണ് പീരങ്കിപ്പടയ്‌ക്കുള്ളത്. 34 കളിയില്‍ 74 പോയിന്‍റുള്ള ലിവര്‍പൂള്‍, 32 കളിയില്‍ 73 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ ആഴ്‌സണലിന് പിന്നില്‍.

Also Read :ലിവര്‍പൂളിന്‍റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി, ഇംഗ്ലീഷ് വമ്പൻമാരെ അട്ടിമറിച്ച് എവര്‍ട്ടണ്‍ - Everton Vs Liverpool Result

ABOUT THE AUTHOR

...view details