മുംബൈ: അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഇപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നത്. മുൻ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ അജയ് രാത്രയെ സെലക്ഷൻ കമ്മിറ്റിയിലെ പുതിയ അംഗമായി നിയമിച്ചു. ബിസിസിഐ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രാത്രയെ ഉള്‍പ്പെടുത്തിയത്.
സെലക്ഷൻ കമ്മിറ്റി അംഗം സലിൽ അങ്കോളയുടെ കാലാവധി പൂർത്തിയാകുന്നതോടെയാണ് പുതിയ സെലക്ഷൻ കമ്മിറ്റി അംഗമായി താരത്തെ നിയമിച്ചത്.ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചത്.
അജയ് രാത്ര അന്താരാഷ്ട്ര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ഇന്ത്യൻ ടീമിനായി 6 ടെസ്റ്റുകളും 12 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കൂടാതെ 99 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള അജയ് 4,29 റൺസ് നേടിയിട്ടുണ്ട്. 17 ടി20 ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 191 റൺസും താരം നേടിയിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍ക്കും അജയ് രാത്രക്കും പുറമെ ശിവ്‌സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, ശ്രീധരന്‍ ശരത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം സെലക്ഷന്‍ കമ്മിറ്റി.
Also Read:ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്: പുതിയ പരിശീലകനു കീഴില്‍ ഇന്ത്യയ്‌ക്ക് സമനില തുടക്കം - Intercontinental Cup