ബെംഗളൂരു: പ്രായത്തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയില്‍ തനിക്കെതിരായ എഫ്‌ഐആറും അനുബന്ധ നടപടികളും തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്യ സെന്‍ ഹർജി സമര്‍പ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ
ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനുമായി ലക്ഷ്യ സെൻ 2.5 വയസ് കുറച്ചുവെന്നാണ് കേസ്. കർണാടക ബാഡ്‌മിന്‍റണ്‍ അസോസിയേഷന് തെറ്റായ വിവരങ്ങൾ നൽകി വ്യാജ പ്രായ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് ആരോപണം.
Also Read:ചാമ്പ്യൻസ് ട്രോഫിയിൽ ഭീകരാക്രമണ ഭീഷണി; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് - TERROR THREAT ON CHAMPIONS TROPHY
പരാതിക്കാരനായ എം ജി നാഗരാജ്, വിവരാവകാശ നിയമപ്രകാരം (ആർ ടി ഐ) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക രേഖകൾ നേടുകയും തുടർന്ന് പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ എസിഎംഎം കോടതി ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനോട് നിർദ്ദേശിച്ചു.
ഹൈക്കോടതി വിധി
വാദം കേൾക്കുന്നതിനിടെ, എഫ്‌ഐആറും സ്വകാര്യ പരാതിയും അടിസ്ഥാനരഹിതമാണെന്നും അത്‌ലറ്റിനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സെന്നിന്‍റെ നിയമ പ്രതിനിധികൾ വാദിച്ചു. എന്നാല്‍ പരാതിക്കാരൻ മതിയായ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ കേസ് തള്ളിക്കളയുന്നത് അനുചിതമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്ന്, ഹർജിക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചു.