കാണ്‍പൂര്‍: വിരാട് കോലിയുടെ കടുത്ത ആരാധകനായ 15 വയസുകാരനായ കാർത്തികേ താരത്തെ കാണാൻ സൈക്കിളിൽ 58 കിലോമീറ്റർ സഞ്ചരിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാൺപൂരിലെ ഗ്രീൻ പാർക്കിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ പ്രിയ താരത്തെ കാണാന്‍ ഉന്നാവോയിൽ നിന്നാണ് കുട്ടി ആരാധകന്‍ പുറപ്പെട്ടത്.
പുലർച്ചെ 4 മണിക്ക് ഇരുട്ടിൽ യാത്ര ആരംഭിച്ച കഥ കാർത്തികേ വീഡിയോയില്‍ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, മാതാപിതാക്കൾ തന്നെ സ്വയം യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് കാർത്തികേ വെളിപ്പെടുത്തി. തന്‍റെ നാട്ടില്‍ നിന്ന് കാണ്‍പൂരിലേക്ക് സൈക്കിളിൽ ഏഴ് മണിക്കൂര്‍ സഞ്ചരിക്കേണ്ടി വന്നെന്നും കുട്ടി ആരാധകന്‍ പറഞ്ഞു.