തലസ്ഥാനത്ത് കലാമാമാങ്കത്തിന് തുടക്കമായി. വേദിയിൽ കലാമണ്ഡലത്തിന്‍റെ സ്വാഗത നൃത്താവിഷ്‌കാരം അരങ്ങേറി. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരകളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കിയായിരുന്നു നൃത്താവിഷ്‌കാരം. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 11 പേരുമടങ്ങുന്ന സംഘമാണ് 9.5 മിനുറ്റ് നീളുന്ന നൃത്തം അവതരിപ്പിച്ചത്. ശ്രീനിവാസന്‍ തൂണേരിയുടെ വരികൾക്ക് കാവാലം ശ്രീകുമാറാണ് സംഗീത സംവിധാനം നിർവഹിച്ചത്. (ETV Bharat)