ബംഗ്ലാദേശില്‍ പ്രക്ഷോഭം അടങ്ങുന്നില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം രാജിവെച്ച് ഇന്ത്യയിലേക്ക് എത്തിയിരുന്നു. രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ വരുന്നതായി സൈനിക മേധാവി അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ബംഗ്ലാദേശ് ശാന്തമായിട്ടില്ല. ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ചിത്രങ്ങളിലൂടെ... (AP)
ബംഗ്ലാദേശിന്‍റെ രാഷ്‌ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ വലിയ പ്രതിമ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നു (AP)ഷെയ്ഖ് ഹസീന രാജിവെച്ചെന്ന വാർത്ത ആഘോഷിക്കുന്ന പ്രതിഷേധക്കാർ (AP)ഓഗസ്‌റ്റ് 4 ന് ബംഗ്ലാദേശിലെ ധാക്കയിൽ ആക്രമണങ്ങൾക്കിടെ അഗ്നിക്കിരയായ ഷോപ്പിങ് സെൻ്റർ കടന്ന് ആളുകൾ ഓടുന്നു (AP)ഷെയ്ഖ് ഹസീനയുടെ രാജിയിലുള്ള സന്തോഷപ്രകടനം (AP)ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി വാർത്ത ആഘോഷിച്ച് പ്രതിഷേധക്കാർ (AP)
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സർക്കാരിനുമെതിരായ പ്രതിഷേധ മാർച്ചിൽ ജനങ്ങൾ പങ്കെടുക്കുന്നു (AP)പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീട്ടിൽ നിന്ന് എടുത്ത ഫോട്ടോ ആൽബം പ്രതിഷേധക്കാർ നോക്കുന്നു (AP)പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി വാർത്ത അറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാർ (AP)പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി വാർത്തയ്ക്ക് പിന്നാലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രതിഷേധക്കാരുടെ ആഹ്ലാദപ്രകടനം (AP)ബംഗ്ലാദേശ് പാർലമെൻ്റിന് പുറത്ത് സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുടെ ആഘോഷം (AP)ബംഗ്ലാദേശ് പാർലമെൻ്റിന് പുറത്ത് സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുടെ ആഘോഷം (AP)