ബിജെപി സർക്കാർ റെയില്‍വേയോട് ചെയ്യുന്നത് ഒരു പക്ഷേ ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ബ്രിട്ടീഷുകാർ പോലും ചെയ്യുമായിരിക്കില്ല. രാജ്യത്തെ വിവിധ ട്രെയിനുകളിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം അപ്രത്യക്ഷമാകുമ്പോള്‍ എസി കോച്ചുകളുടെ എണ്ണം വർധിക്കുകയാണ്. റെയിൽവേയുടെ ഈ നീക്കത്തെക്കുറിച്ച് പാർലമെന്‍റിലോ പുറത്തോ ചർച്ചയോ സംവാദമോ ഉണ്ടായിട്ടില്ല. ഭൂരിഭാഗം ജനങ്ങൾക്കും എയർകണ്ടീഷൻ ചെയ്‌ത (എസി) കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്ന സാഹചര്യങ്ങൾ നോക്കുക. കോച്ചിനുള്ളിൽ കയറാൻ വാതില്‍ക്കല്‍ തന്നെ തിക്കിത്തിരക്കി കഷ്‌ടപ്പെടേണ്ടി വരുന്നതിനാന്‍ വരുന്ന ദുർബലമനസ്സുള്ള ആരും ഇത്തരം കോച്ചുകളിലേക്ക് പ്രവേശിക്കാൻ ധൈര്യപ്പെടില്ല. അപ്പോള്‍ രോഗികള്‍, അംഗവൈകല്യമുള്ളവര്‍, വൃദ്ധര്‍, കുട്ടികള്‍, സ്‌ത്രീകള്‍ എന്നിവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇത്തരം കോച്ചുകളില്‍ തന്നെ യാത്ര ചെയ്യണമെന്ന നിര്‍ബന്ധം കൊണ്ടല്ല അളുകൾ അവയില്‍ യാത്ര ചെയ്യുന്നത്.
സ്ലീപ്പർ, ജനറൽ ക്ലാസുകളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും യാത്രയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ കഴിയില്ല എന്നതാണ് വസ്‌തുത. ഒരു ജനറൽ ക്ലാസിന്‍റേയും സ്ലീപ്പർ ക്ലാസിന്‍റേയും നിരക്ക് തമ്മിലുള്ള വ്യത്യാസം ഏകദേശം 60-70 ശതമാനമാണ്. എന്നാൽ യാത്രാ സൗകര്യത്തിന്‍റെ ഗുണനിലവാരം വളരെ വ്യത്യസ്‌തമാണ്.
തേർഡ് എസി ക്ലാസ് ടിക്കറ്റിന്‍റെ നിരക്ക് സ്ലീപ്പർ ക്ലാസിനേക്കാൾ 140-160 ശതമാനമാണ്. അതേ ദൂരത്തേക്കുള്ള നോൺ എസി ഓർഡിനറി ബസ് നിരക്കിന് തുല്യമാണിത്. അതിനാൽ ഒരു ജനറൽ ക്ലാസ് അല്ലെങ്കിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഒരു സാധാരണ ബസ് യാത്ര പോലും വളരെ ചെലവേറിയതാണ്. എസി എക്‌സ്‌പ്രസുകൾ, രാജധാനികൾ, ശതാബ്‌ദികൾ, പുതുതായി അവതരിപ്പിച്ച വന്ദേ ഭാരതുകൾ എന്നിങ്ങനെയുള്ള ചില ട്രെയിനുകളിൽ ഭൂരിഭാഗം ജനങ്ങൾക്കും താങ്ങാൻ കഴിയാത്ത എസി കോച്ചുകൾ മാത്രമാണ്. ഇന്ത്യയിലെ സാധാരണ യാത്രക്കാർക്കുള്ള സ്ലീപ്പർ, ജനറൽ ക്ലാസുകള്‍ ഇല്ലാതാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 (ഡി) പ്രകാരമുള്ള പൗരന്‍റെ മൗലികാവകാശമായ 'ഇന്ത്യയില്‍ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള' തിന്‍റെ ലംഘനമാണ്.
എഐ യുഗത്തിൽ ആവശ്യത്തിനനുസരിച്ച് കോച്ചുകളുടെ എണ്ണം ക്രമീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? യാത്രയ്ക്ക് വ്യത്യസ്‌ത ക്ലാസുകൾ എന്ന ആശയം തന്നെ ജനാധിപത്യ ആശയവുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, എസി കോച്ചുകളിൽ യാത്രക്കാർക്ക് ബെഡ്ഷീറ്റ്, പുതപ്പുകള്‍, തലയിണകൾ എന്നിവയുടെ ആനുകൂല്യവും ലഭിക്കും. ചില ട്രെയിനുകളിൽ ഭക്ഷണവും ലഭിക്കും. ഇത് ഉദ്യോഗസ്ഥരുടെ വർഗ പക്ഷപാതത്തെ കാണിക്കുന്നു. സമ്പന്നരെക്കാൾ ദരിദ്രരായ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആശയത്തെ യുക്തിസഹമായ ന്യായവാദം അനുകൂലിക്കും. എല്ലാത്തിനുമുപരി, പൊതുവിതരണ സമ്പ്രദായത്തിന്‍റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ പാവപ്പെട്ടവർക്കാണ് നൽകുന്നത്, പണക്കാർക്കല്ല. അതുപോലെ പാവപ്പെട്ടവർക്കാണ് സാധാരണ പുതപ്പുകളും വസ്‌ത്രങ്ങളും വിതരണം ചെയ്യുന്നത്.
ജനറൽ ക്ലാസ് യാത്രക്കാരുടെ ടോയ്‌ലറ്റുകളുടെ വൃത്തിയെക്കുറിച്ചോ ദീർഘദൂര യാത്രയിൽ വെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ചോ റെയിൽവേ അധികൃതർ ശ്രദ്ധിക്കാറില്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെയും തൊട്ടുകൂടായ്‌മയുടെയും അടിസ്ഥാനത്തിൽ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന സമൂഹത്തിലെ വിഭാഗം ഇന്ത്യൻ റെയിൽവേയിൽ സംവരണമില്ലാതെ സഞ്ചരിക്കേണ്ടിവരുന്നു, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായത്തെ വിമർശിക്കുന്ന വരേണ്യവർഗം സംവരണം നേടുന്നു. ഇന്ത്യൻ റെയിൽവേയിൽ വരേണ്യവർഗത്തിന് പ്രത്യേക അവകാശം നൽകുന്ന സമ്പ്രദായം നിലവിലുണ്ട്.