കേരളം

kerala

ETV Bharat / lifestyle

തണുപ്പ് കാല രോഗങ്ങളെ തടയാം, ഈ സൂപ്പ് കുടിച്ച്; റെസിപ്പി ഇതാ - GARLIC PEPPER SOUP RECIPE

തണുപ്പ് കാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ ഇതാ ഒരു കിടിലൻ സൂപ്പ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

GARLIC SOUP RECIPE  EASY SOUP RECIPE WITH GARLIC PEPPER  വെളുത്തുള്ളി പെപ്പർ സൂപ്പ്  WINTER SPECIAL VEG SOUP
Representational Image (ETV Bharat)

By ETV Bharat Health Team

Published : Nov 13, 2024, 6:06 PM IST

കാലാവസ്ഥ മാറുമ്പോൾ ശരീരത്തെ പല തരത്തിൽ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. രോഗപ്രതിരോധ സംവിധാനത്തിന്റെന്‍റെ ശക്തി കുറയുന്ന സമയം കൂടിയാണ് തണുപ്പ് കാലം. അതിനാൽ തന്നെ രോഗപ്രതിരോധ ശേഷി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലമായാൽ ജലദോഷം, ചുമ, അലർജി, ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയാൽ നിരവധി പേരാണ് ബുദ്ധിമുട്ട് നേരിടാറുള്ളത്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ അകറ്റി നിർത്താൻ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തണുപ്പ് കാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ഒരു കിടിലൻ സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെളുത്തുള്ളി പെപ്പർ സൂപ്പ് റെസിപ്പി ഇതാ.

ആവശ്യമായ ചേരുവകൾ

  • വെളുത്തുള്ളി - 8 അല്ലി
  • കുരുമുളക് - 1 ടീസ്‌പൂൺ
  • വെണ്ണ - 1 ടേബിൾ സ്‌പൂൺ
  • കോൺഫ്ലവർ - 1 ടേബിൾ സ്‌പൂൺ
  • ജീരകം - അര ടീസ്‌പൂൺ
  • മല്ലിയില - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സർ ജാറിലേക്ക് വെളുത്തുള്ളിയും അര ടീസ്‌പൂൺ കുരുമുളകും അൽപം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം സ്റ്റൗവ് ഓൺ ചെയ്‌ത് ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് വെണ്ണ ഒഴിച്ച് ചൂടാക്കുക. അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്കിട്ട് 1 മിനിറ്റ് നേരം വഴറ്റുക. പിന്നീട് ആവശ്യമായ വെള്ളം കൂടി ചേർത്ത് 5 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം ¼ കപ്പ് വെള്ളത്തിൽ കോൺഫ്ലവർ മിക്‌സ് ചെയ്‌ത് ചേർക്കുക. ഇതിനുശേഷം തീ ലോ ഫേമിലേക്കിട്ട് ഇളക്കുക. അര ടീസ്‌പൂൺ ജീരകവും കുരുമുളകും കൂടി ചേർത്ത് ഒന്നുകൂടി തിളപ്പിക്കാം. ഇതിലേക്ക് അരിഞ്ഞ് വച്ച മല്ലിയില കൂടി ചേർത്താൽ രുചികരമായ വെളുത്തുള്ളി പെപ്പർ സൂപ്പ് തയ്യാർ.

Also Read : ഹെൽത്തി ബീറ്റ്‌റൂട്ട് ചപ്പാത്തി തയ്യാറാക്കാം ഈസിയായി; ഈ റെസിപ്പി ട്രൈ ചെയ്യൂ

ABOUT THE AUTHOR

...view details