ETV Bharat / lifestyle

കട്ടിയുള്ള പുരികങ്ങൾ സ്വന്തമാക്കാം; ചില നുറുങ്ങുകൾ ഇതാ - TIPS FOR THICKER EYEBROW

കട്ടിയുള്ള കറുത്ത പുരികത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ ഇതാ.

OILS FOR GROW THICK EYWBROWS  HOME REMEDIES FOR THICKER EYEBROWS  TIPS TO GROW THICK EYEBROWS  NATURAL TIPS FOR THICKER EYEBROWS
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Dec 31, 2024, 8:56 AM IST

ല്ല കട്ടിയുള്ളതും കറുത്തതുമായ പുരികം ഇഷ്ട്ടപെടുത്താവരായി ആരെങ്കിലുമുണ്ടോ ? മുഖത്തിന്‍റെ ഭംഗി നിലനിർത്തുന്നതിൽ പുരികങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ കറുത്ത കട്ടിയുള്ള പുരികങ്ങൾ ലഭിക്കാനായി പല വഴികളും പരീക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇനി ദിവസങ്ങൾക്കുള്ളിൽ ഭംഗിയുള്ള പുരികം നിങ്ങൾക്കും സ്വന്തമാക്കാം. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ എന്തൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ

പുരികങ്ങളുടെ വളർച്ചയ്ക്കും കട്ടിയുള്ളതുമായിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. റിസിനോലെയിക് ആസിഡ് ആവണക്കെണ്ണയിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോമകൂപങ്ങൾ പോഷിപ്പിക്കാൻ ഇത് സഹായിക്കും. പുരികങ്ങളുടെ വളർച്ച വർധിപ്പിക്കുന്നതിന് പതിവായി ആവണക്കെണ്ണ പുരികങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

വെളിച്ചെണ്ണ

വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് വെളിച്ചെണ്ണ. ആന്‍റി മൈക്രോബയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ പുരികങ്ങളുടെ വളർച്ചയ്ക്കും വെളിച്ചെണ്ണ സഹായിക്കും. അതിനായി അൽപം വെളിച്ചെണ്ണ പുരികത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. പുരികങ്ങൾ കൊഴിയുന്നത് തടയാനും രക്തയോട്ടം കൂട്ടാനും ഇത് ഗുണം ചെയ്യും.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ വിറ്റാമിൻ എ, ഇ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പുരികത്തിന്‍റെ വളർച്ച മെച്ചപ്പെടുത്താനും ഈർപ്പമുള്ളതായി നിലനിർത്താനും സഹായിക്കും. പുരികത്തെ ശക്തിപ്പെടുത്താനും ഒലിവ് ഓയിൽ ഫലപ്രദമാണ്. അതിനായി രാത്രി കിടക്കുന്നതിന് മുമ്പ് ഇളം ചൂടുള്ള ഒലിവ് ഓയിൽ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുക.

ബദാം ഓയിൽ

വിറ്റാമിൻ ഇ, ഡി, മഗ്നീഷ്യം എന്നിവയുടെ സമ്പന്ന ഉറവിടമാണ് ബദാം ഓയിൽ. പതിവായുള്ള ഇതിന്‍റെ ഉപയോഗം പുരികങ്ങളുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. കൂടാതെ തിളക്കമുള്ളതും കട്ടിയുള്ളതുമായ പുരികങ്ങൾ ലഭിക്കാനും ബദാം ഓയിൽ ഗുണം ചെയ്യും

റോസ്മേരി ഓയിൽ

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പുരികത്തിന്‍റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് റോസ്മേരി ഓയിൽ. അതിനായി റോസ്മേരി ഓയിലിൽ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്ത് മിക്‌സ് ചെയ്‌ത ശേഷം പുരികത്തിൽ പുരട്ടാം.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിലിൽ ശക്തമായ ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ അണുബാധയിൽ നിന്ന് സംരക്ഷിച്ച് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : കണ്ണിനു ചുറ്റുമുള്ള വീക്കം അകറ്റാം; ഇതാ ചില പ്രകൃതിദത്ത പരിഹാരങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.