നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍
ഞാന്‍ കാത്തിരുന്ന ദിനം...
ഹൃദയഹാരിയായ ഒരു മലയാള സിനിമാഗാനം തുടങ്ങുന്നതിങ്ങനെയാണ്. പറയാത്ത പ്രണയം വ്യര്‍ഥമാണെന്ന് ചിലരും, സ്വകാര്യമായി സൂക്ഷിക്കുന്ന പ്രണയം സുഖമുള്ള അനുഭൂതിയാണെന്ന് മറ്റുചിലരും പറയുന്നു. പ്രണയം പങ്കുവയ്‌ക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരോ, പങ്കാളിയെ സ്‌നേഹം അറിയിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരോ ആണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങളുടെ ദിവസമാണ്...
പലരും ഫെബ്രുവരി 14, വാലന്‍റൈന്‍സ് ഡേ ആകാന്‍ കാത്തിരിക്കുകയാണ് പ്രണയം പറയാന്‍. എന്നാല്‍ വാലന്‍റൈൻ വീക്ക് പ്രകാരം, ഫെബ്രുവരി എട്ടിനാണ് ആ സുദിനം.
വാലന്‍റൈന്‍സ് വീക്കോ? എന്ന് ചിന്തിച്ച് മൂക്കത്ത് വിരല്‍ വയ്‌ക്കാന്‍ വരട്ടെ. പ്രണയം മനസിലുള്ളവര്‍ക്ക് ആഘോഷം അങ്ങനെ ഒരുദിവസമായി ചുരുക്കാന്‍ കഴിയുമോ? ഫെബ്രുവരി ഏഴ് മുതല്‍ വാലന്‍റൈന്‍ വീക്ക് ആരംഭിക്കുകയായി.
Representative Image (Getty) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റോസ് ദിനത്തില്‍ (ഫെബ്രുവരി 7) തുടങ്ങുന്ന പ്രണയാഘോഷം ഫെബ്രുവരി 14ന് വാലന്‍റൈന്‍ ദിനത്തിലാണ് അവസാനിക്കുക. പ്രണയിക്കുന്ന വ്യക്തിയോടോ പങ്കാളിയോടോ ഒക്കെയുള്ള പ്രണയം പ്രകടിപ്പിക്കാനാണ് വാലന്‍റൈൻസ് വീക്കിലെ ദിവസങ്ങള്‍. അതിൽ മനസിലുള്ള പ്രണയം തുറന്ന് പറയാനുള്ള ദിവസമാണ് പ്രൊപ്പോസ് ഡേ.
തങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള സ്നേഹവും പ്രണയവും പ്രതിബദ്ധതയുമൊക്കെ ഇന്ന് തുറന്നുപറയുക. 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുളള ദിനം കൂടിയാണ് പ്രൊപ്പോസ് ഡേ. വെറുതെയങ്ങ് പോയി 'എനിക്ക് നിന്നെ ഇഷ്‌ടമാണ്' എന്നു പറയുന്നതായിരിക്കില്ല പലരുടെയും മനസിലെ പ്രൊപോസ് സങ്കല്‍പം. ഒരു സിനിമാ സീന്‍ പോലെ മനോഹരവും ഹൃദയസ്‌പര്‍ശിയുമാകും.
Representative Image (Getty) പ്രൊപോസ് ചെയ്യുക അത്ര എളുപ്പമല്ല എന്നര്‍ഥം. അതിന് വളരെയധികം ധൈര്യവും ആസൂത്രണവും തയ്യാറെടുപ്പും വേണം. അവരുടെ മറുപടി, അത് യെസ് ആയാലും നോ ആയാലും, പക്വതയോടെ ബഹുമാനത്തോടെ അത്രയും സ്‌നേഹത്തോടെ, സ്വീകരിക്കുകയും വേണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ജീവന്‍ പോലും നഷ്‌ടമായവര്‍ ഏറെയാണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.
നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും സാഹചര്യങ്ങളും കൂടി കണക്കിലെടുത്തുവേണം പ്രണയാഭ്യര്‍ഥന നടത്താന്‍. അവരുടെ താത്പര്യങ്ങള്‍ക്ക് വില നല്‍കാതെ പ്രൊപ്പോസ് ചെയ്യുന്നതാണ് പ്രധാനമായും പലര്‍ക്കും പറ്റുന്ന തെറ്റുകളിലൊന്ന്.
Representative Image (Getty) പ്രൊപ്പോസ് ദിനത്തില്‍ സമ്മാനങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അണ്‍റൊമാന്‍റിക് സങ്കല്‍പങ്ങള്‍ ഉപേക്ഷിച്ച് പ്രണയിനിക്ക് ഇഷ്‌ടമുള്ള പൂവോ, മോതിരമോ അങ്ങനെ ചെറി ചില സമ്മാനങ്ങളോടെ പ്രണയാഭ്യര്‍ഥന നടത്തി നോക്കൂ. നേരത്തെ പറഞ്ഞ മനോഹരമായൊരു സിനിമ സീന്‍ പോലെ ഹൃദയസ്‌പര്‍ശിയാകും നിങ്ങളുടെ പ്രൊപ്പോസല്‍. തുറന്ന മനസോടെ ഉള്ളിലെ പ്രണയം പങ്കുവച്ച്, പ്രണയ സങ്കൽപ്പങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത് കൂടിയാകണം മനുഷ്യന്‍റെ ജീവിതമെന്നും ഈ പ്രൊപ്പോസ് ദിനം ഓർമപ്പെടുത്തുകയാണ്.
Also Read:
ചെഞ്ചുവപ്പണിഞ്ഞ് റോസ് ഡേ; അറിയാം റോസാപ്പൂക്കളുടെ പ്രാധാന്യവും നിറങ്ങളുടെ അർഥവും
ഇനി പ്രണയം പൂക്കുന്ന ദിനങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ആശംസകള്‍ ഇതാ...
പ്രണയിനിക്ക് ചുവപ്പ്, സുഹൃത്തിന് മഞ്ഞ; റോസാ പൂക്കള്‍ സമ്മാനിക്കുമ്പോള്‍...