പുതിയൊരു വര്‍ഷം ഇങ്ങെത്തിയിരിക്കുകയാണ്. കടന്നുപോകുന്ന വര്‍ഷം പലര്‍ക്കും പലവിധത്തിലുള്ള അനുഭവങ്ങളാകാം സമ്മാനിച്ചിട്ടുണ്ടാകുക. ഒരുപാട് ആളുകള്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷം സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ടാകും.
മറ്റ് ചിലരാകാട്ടെ സാമ്പത്തികമായി യാതൊരു നേട്ടവും സ്വന്തമാക്കാനാകാതെ പാടുപെടുകയുമാകാം. അങ്ങനെയുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാകും പുതുവര്‍ഷത്തെ കാത്തിരിക്കുന്നത്. അങ്ങനെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നവര്‍ക്ക് വരാനിരിക്കുന്ന വര്‍ഷത്തില്‍ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള സമയം കൂടിയാണ് ഇത്.
പോയവര്‍ഷത്തെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ട് വേണം വരാനിരിക്കുന്ന വര്‍ഷത്തിലേക്കുള്ള സാമ്പത്തിക തീരുമാനങ്ങള്‍ സജ്ജീകരിക്കേണ്ടതെന്നാണ് ക്രെഡിറ്റ് കര്‍മയുടെ (അമേരിക്കൻ മൾട്ടിനാഷണൽ പേഴ്‌സണൽ ഫിനാൻസ് കമ്പനി) ഉപഭോക്തൃ അഭിഭാഷകൻ കോർട്ട്നി അലവ് പറയുന്നത്. ഇക്കാര്യത്തില്‍ വിദഗ്‌ധരുടെ മറ്റ് ചില നിര്‍ദേശങ്ങളും പരിശോധിക്കാം.
നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക
നിങ്ങൾ സാമ്പത്തികമായി എവിടെ നിൽക്കുന്നു എന്ന് മനസിലാക്കി വേണം കാര്യങ്ങള്‍ തുടങ്ങേണ്ടത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് നിങ്ങളുടെ വരുമാനം, ചെലവുകൾ, കടങ്ങൾ, സമ്പാദ്യം എന്നിവ കൃത്യമായി വിശകലനം ചെയ്യുക. ഇതിനായി മണി വ്യൂ അല്ലെങ്കില്‍ വാള്‍നട്ട് പോലുള്ള ആപ്പുകളും ഉപയോഗിക്കാം.
വ്യക്തമായ, കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ സജ്ജമാക്കുക
വർഷത്തേക്കുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുക, അവ നിർദിഷ്‌ടവു അളക്കാവുന്നതും നിങ്ങളുടെ ജീവിതശൈലിയുമായി യോജിപ്പിച്ചിരിക്കുന്നതുമാണെന്ന് ഉറപ്പാക്കുക.
ഒരു ബജറ്റ് സൃഷ്‌ടിച്ച് അതിൽ ഉറച്ചുനിൽക്കുക
നിങ്ങളുടെ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രതിമാസ ബജറ്റ് വികസിപ്പിക്കുകയും നിങ്ങളുടെ പണം കാര്യക്ഷമമായി അതില്‍ ഉപയോഗിക്കുകയും ചെയ്യുക. നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യുന്നതിന് ഇടി മണി/ പോക്കറ്റ്‌സ് പോലുള്ള ബഡ്‌ജറ്റിങ് ആപ്പുകൾ അല്ലെങ്കിൽ സ്‌പ്രെഡ്‌ഷീറ്റുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.
പണത്തെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ മനോഭാവം മാറ്റുക.
ഇപ്പോള്‍ പണം എങ്ങനെയാണ് നിങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിക്കുക. അതില്‍ എന്തെല്ലാം മെച്ചപ്പെടുത്താം, ഉപേക്ഷിക്കാം, മാറ്റങ്ങള്‍ കൊണ്ടുവരാം എന്നതിനെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ പണം കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നാണ് നിങ്ങളുടെ ചിന്താഗതിയെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കേണ്ട സമയം കൂടിയാണ് വരാൻ പോകുന്നത്.
പണത്തോട് നിങ്ങള്‍ക്കുള്ള സമീപനം മാറ്റുന്നതിനായി ഭാവിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതശൈലി വിഭാവനം ചെയ്യുന്നതിനുള്ള ഒരു മാർഗമായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ക്രമീകരിക്കണമെന്നാണ് ബജറ്റിങ് ആപ്പായ YNAB ന്‍റെ പേഴ്‌സണല്‍ ട്രെയിനര്‍ ആഷ്‌ലി ലാപറ്റോ പറയുന്നത്. 30/40 വയസില്‍ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കുമെന്ന ചിന്തയോടെ വേണം പണം ഉപയോഗിക്കാൻ എന്നുമാണ് അദ്ദേഹം പറയുന്നത്.