ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ശരിയായ ഉറക്കം ലഭിയ്ക്കാതെ വന്നാൽ ജീവന് തന്നെ ഭീഷണിയാകും. ശരാശരി ആരോഗ്യമുള്ള ഒരാൾ ദിവസം കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ തിരക്കേറിയ ജീവിതത്തിൽ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരാണ് മിക്കവരും. പല കാരണങ്ങളാൽ ഉറക്കം തടസ്സപ്പെട്ടെക്കാം. എന്നാൽ ഹൃദ്രോഗം, വൃക്കരോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, പക്ഷാഘാതം, പൊണ്ണത്തടി, വിഷാദം ഉള്‍പ്പടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. അതിനാൽ ഉറക്കം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നല്ല ഉറക്കം ലഭിയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
മിതമായ ഭക്ഷണം
ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്. ഇത് ഉറക്കത്തെ ബാധിയ്ക്കും. അതിനാൽ ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് മിതമായ അളവിൽ മാത്രം ഭക്ഷണം കഴിക്കാം. ഇത് ഉറക്കം തടസ്സപ്പെടുത്താതിരിക്കാൻ സഹായിക്കും.
വ്യായാമം പതിവാക്കാം
ആരോഗ്യം നിലനിർത്താൻ വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ് വ്യായാമം. ശാരീരിക ആരോഗ്യത്തിന് പുറമെ മാനസിക ആരോഗ്യം നിലനിർത്താനും വ്യായാമം ഗുണകരമാണ്. ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾക്കും വ്യായാമം നല്ലൊരു പരിഹാരമാർഗമാണ്. അതിനാൽ പതിവായി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
സമ്മർദ്ദം കുറയ്യ്ക്കുക
ഉറക്കം കെടുത്തുന്ന ഒന്നാണ് സമ്മർദ്ദം. സമ്മർദ്ദമുള്ള ഒരാളുടെ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ സമ്മർദ്ദം കുറയ്‌ക്കേണ്ടത് നല്ല ഉറക്കം ലഭ്യമാക്കാൻ പ്രധാനമാണ്.
മദ്യപാനം ഒഴിവാക്കറുക
അമിതമായ മദ്യപാനം നല്ല ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയിൽ പല തവണ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന അവസ്ഥയ്ക്കും ദീർഘ നേരം ശരിയായ ഉറക്കം ലഭിക്കാതെ വരാനും ഇത് കാരണമാകും. അതിനാൽ മദ്യപാനം ഒഴിവാക്കുക.