പെൺകുട്ടികളിൽ ഭൂരിഭാഗം പേരും നെയിൽ പോളിഷ് ഉപയോഗിക്കുന്നവരാണ്. ദിവസേന വസ്ത്രങ്ങൾ മാറുന്നതിനനുസരിച്ച് നെയിൽ പോളിഷ് മാറി ഉപയോഗിക്കുന്നവരും കൂടുതലാണ്. ഇങ്ങനെ പതിവായി നെയിൽ പോളിഷ് മാറി ഉപയോഗിക്കണമെങ്കിൽ നെയിൽ റിമൂവറും അധികമായി ഉപയോഗിക്കേണ്ടി വന്നേക്കും. എന്നാൽ ഈ റിമൂവർ തീർന്നു പോയാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ നെയിൽ പോളിഷ് നീക്കം ചെയ്യാൻ ചില നുറുങ്ങുകൾ ഇതാ.
ഹാൻഡ് സാനിറ്റൈസർ
നഖങ്ങളിലെ നെയിൽ പോളിഷ് നീക്കം ചെയ്യാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. ഒരു പഞ്ഞിയിലേക്ക് അൽപം സാനിറ്റൈസർ എടുത്ത് നെയിൽ പോളിഷ് തുടച്ചെടുക്കാം.
ഡിയോഡറന്‍റ്
നെയിൽ പോളിഷ് കളയാൻ സഹായിക്കുന്ന ഒന്നാണ് ഡിയോഡറന്‍റ്. നഖങ്ങളിൽ ഡിയോഡറന്‍റ് സ്പ്രേ ചെയ്‌ത ശേഷം കോട്ടൺ ഉപയോഗിച്ച് ഉടൻ തന്നെ തുടച്ചു കളയുക. അതേസമയം നെയിൽ റിമൂവറിനെ പോലെ പെട്ടന്ന് ഫലം ലഭിച്ചേക്കില്ല. അൽപം സമയമെടുത്താലും നഖങ്ങളിലെ നിറം കളയാൻ ഇതിന് സാധിയ്ക്കും.
പെർഫ്യൂം
നെയിൽ പോളിഷ് കളയാൻ ഡിയോഡറന്‍റിനെ പോലെ പ്രവർത്തിക്കുന്നവയാണ് പെർഫ്യൂം. ഇത് ഒരു കോട്ടനിലേക്ക് സ്പ്രേ ചെയ്‌ത ശേഷം നെയിൽ പോളിഷ് തുടച്ച് കളയാം. നഖത്തിൽ നിന്ന് നെയിൽ പോളിഷ് പോകുന്നത് വരെ ഇത് തുടരണം. എന്നാൽ പെർഫ്യൂം അലർജി ഉള്ളവർ ഈ രീതി ഒഴിവാക്കുക.