പ്രായമാകുമ്പോൾ കണ്ണിനു ചുറ്റും വീക്കം ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ പ്രശ്‍നം കണ്ടുവരാറുണ്ട്. കണ്ണിന് ചുറ്റുമുള്ള വീക്കം, ഇരുണ്ട നിറം എന്നിവ മുഖത്ത് ക്ഷീണം തോന്നിപ്പിക്കാൻ കാരണമാകും. കണ്ണിന്‍റെ താഴെ ഭാഗത്ത് നീര് അടിഞ്ഞു കൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ധാരാളം ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും തൈറോയ്‌ഡ് പ്രശ്‌നങ്ങളും പാരമ്പര്യവുമൊക്കെ കണ്ണിന് ചുറ്റുമുള്ള വീക്കത്തിന് ഇടയാക്കുന്നു. എന്നാൽ ഈ പ്രശ്‍നം ഇനി വീട്ടിൽ നിന്ന് തന്നെ പരിഹരിക്കാം. അതിനായുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഗ്രീൻ ടീ ബാഗ്
ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ഗ്രീൻ ടീ ബാഗ് ഇട്ടുവയ്ക്കാം. ആറ് മണിക്കൂർ നേരം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം ഈ ബാഗ് കണ്ണിനു മുകളിൽ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഉരുളക്കിഴങ്ങ്
തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടച്ച ശേഷം ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് പുറത്തെടുത്ത് കണ്ണിനു മുകളിലായി വയ്ക്കുക. 10 മുതൽ 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വെളിച്ചെണ്ണ
ഒരു സ്‌പൂൺ വെളിച്ചെണ്ണയിലേക്ക് അൽപം ലാവൻഡർ ഓയിൽ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് കണ്ണിനും ചുറ്റും പുരട്ടാം. അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്‌ത ശേഷം ഒരു ക്ലെൻസർ ഉപയോഗിച്ച് കഴുക്കുക.
കറ്റാർവാഴ