യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ യാത്ര ചെലവിനെ കുറിച്ചോർക്കുമ്പോൾ ആഗ്രഹിച്ച യാത്ര പലപ്പോഴും നീണ്ടുപോകാറുണ്ട്. എന്നാൽ കുറഞ്ഞ ചെലവിൽ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഹിമാചൽ പ്രാദേശിലേക്കും പഞ്ചാബിലേക്കുമാണ് ഐആർസിടിസി ടൂർ വാഗ്‌ദാനം ചെയ്യുന്നത്. ഈ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ എന്തൊക്കെയെന്ന് അറിയാം.
"ഹാപ്പി ഹിമാചൽ ആൻഡ് പോപ്പുലർ പഞ്ചാബ്" എന്ന പേരിലാണ് ഐആർസിടിസി ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 16 ന് ആരംഭിക്കുന്ന ട്രിപ്പിന്‍റെ ദൈർഘ്യം 7 രാത്രിയും 8 പകലുമാണ്. ഹൈദരാബാദിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അമൃത്സർ, ചണ്ഡീഗഡ്, ഡൽഹൗസി, ധർമ്മശാല, ഷിംല എന്നീ സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെടുന്നവയാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
യാത്രാ വിവരങ്ങൾ
ആദ്യ ദിനം: രാവിലെ ഹൈദരാബാദിൽ നിന്ന് ഫ്ലൈറ്റ് വഴിയാണ് യാത്ര ആരംഭിക്കുന്നത് ഉച്ചയോടെ പഞ്ചാബിലെ അമൃത്സറിലെത്തും. അവിടെ നിന്ന് നേരെ ഹോട്ടലിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം സ്ഥലങ്ങൾ സന്ദർശിക്കാൻ ഇറങ്ങും. ആദ്യം അട്ടാരി-വാഘ അതിർത്തി സന്ദർശിക്കും. പിന്നീട് സ്വർണ്ണ ക്ഷേത്രത്തിലേക്ക് പോകും. അമൃത്സറിലാണ് താമസം.
രണ്ടാം ദിനം: പ്രഭാതഭക്ഷണത്തിന് ശേഷം ഡോൾഹൗസിലേക്ക് പുറപ്പെടും. ശേഷം മാൾ റോഡ് സന്ദർശിക്കും. അത്താഴവും രാത്രി താമസവും ഡോൾഹൗസിലായിരിക്കും.
മൂന്നാം ദിനം: മൂന്നാം ദിവസം ഖജ്ജിയാർ, ധർമ്മശാല എന്നിവിടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ധർമ്മശാലയിലെ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
നാലാം ദിനം:പ്രഭാതഭക്ഷണത്തിന് ശേഷം മക്ലിയോഡ് ഗഞ്ചിലേക്ക് പുറപ്പെടും. ശേഷം ധർമ്മശാലയിലെ മറ്റ് പ്രധാന സ്ഥലങ്ങൾ കൂടി സന്ദർശിക്കും. അന്ന് രാത്രിയും ധർമ്മശാലയി തന്നെയാണ് താമസം.