കേരളം

kerala

ETV Bharat / lifestyle

ഈ മൂന്ന് പാനീയങ്ങൾ കുടിച്ചോളൂ, ശരീരഭാരം കുറയ്ക്കാം ഈസിയായി - DRINKS FOR WEIGHT LOSS WITH RECIPES

ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരവും പ്രകൃതിദത്തവുമായ മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ഫലപ്രദമായ മൂന്ന് പാനീയങ്ങളെ കുറിച്ചറിയാം.

DETOX DRINK FOR WEIGHT LOSS  AMLA DRINK FOR WEIGHT LOSS  WEIGHT LOSS DRINK RECIPE  MORNING DRINKS TO REDUCE FAT
Representative Image (ETV Bharat)

By ETV Bharat Health Team

Published : Oct 25, 2024, 5:05 PM IST

രീരഭാരം കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ ആരോഗ്യകരവും പ്രകൃതിദത്തവുമായ മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. വെറും വയറ്റിൽ തികച്ചും പ്രകൃതിദത്തമായ ചില പാനീയങ്ങൾ കുടിക്കുന്നത് വയറ് ശുദ്ധീകരിക്കാനും കുടവയർ കുറയ്ക്കാനും ശരീരഭാരം നിലനിർത്താനും വളരെ നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ ഏതൊക്കെയെന്നും എങ്ങനെ തയ്യാറാക്കാമെന്നും പരിചയപ്പെടാം.

നെല്ലിക്ക ജ്യൂസ്

ആരോഗ്യഗുണങ്ങൾ

  • ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും
  • പ്രതിരോധശേഷി വർദ്ധിപ്പിക്കും
  • ജലദോഷവും ചുമയും അകറ്റും
  • മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്തും
  • ദഹന പ്രശ്നങ്ങൾ തടയും
  • ശരീരത്തിലെ കൊഴുപ്പും വിഷാംശവും ഇല്ലാതാക്കും
  • ശരീരഭാരം കുറയ്ക്കും

തയ്യാറാക്കുന്ന വിധം:ഒരു മിക്‌സർ ജാർ എടുത്ത് അതിലേക്ക് 2 നെല്ലിക്ക കഷ്‌ണങ്ങളാക്കി ഇടുക. ശേഷം ചെറിയ കഷ്‌ണം ഇഞ്ചി, ഒരു നുള്ള് ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുക്കുക. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഈ പാനീയം കുടിക്കുക.

ഇളവൻ ജ്യൂസ്

ആരോഗ്യഗുണങ്ങൾ

  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
  • ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യും
  • ദഹനം മെച്ചപ്പെടുത്തും
  • ജലാംശം നിലനിർത്തും
  • പ്രതിരോധശേഷി കൂട്ടും
  • ശരീരത്തിന് തണുപ്പ് നൽകും
  • സമ്മർദ്ദം കുറയ്ക്കും

തയ്യാറാക്കുന്ന വിധം:ഒരു മിക്‌സി ജാറിലേക്ക് അരിഞ്ഞ് വച്ച മത്തങ്ങ, ഇഞ്ചി, പുതിനയില എന്നിവ ഇടുക. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഈ ജ്യൂസ് അരിച്ചെടുത്ത് അതിലേക്ക് അൽപ്പം നാരങ്ങ നീരും തേനും ചേർത്ത് കുടിക്കാം.

കറുവപ്പട്ട വെള്ളം

ആരോഗ്യഗുണങ്ങൾ

  • മെറ്റബോളിസം വർദ്ധിപ്പിക്കും
  • ശരീരഭാരം കുറയ്ക്കും
  • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും
  • ആൻ്റി ഓക്‌സിഡൻ്റ് ഗുണം നൽകും
  • ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടും
  • തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തും
  • ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും

തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്‌പൂൺ ജീരകവും ഒരു നുള്ള് കറുവപ്പട്ടയും ചേർക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്‌ത് ഇത് നന്നായി തിളപ്പിക്കുക. രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസായി കുറുക്കി എടുക്കുക. ശേഷം ഈ പാനീയം ചൂടോടെ ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കുക.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : കേശ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; ചെറുതല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ

ABOUT THE AUTHOR

...view details