തിരക്കേറിയ ജീവിതത്തിനിടയിൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ് പലരും. അതിനാൽ മുഖക്കുരു, പാടുകൾ, നേരത്ത വരകൾ, വരണ്ട ചർമ്മം തുടങ്ങീ വിവിധ ചർമ്മ പ്രശ്‌നങ്ങൾ നേരിടാത്തവർ ചുരുക്കമാണ്. ഇത്തരം പ്രശ്‌നങ്ങൾ ചെറുക്കാൻ വലിയ രീതിയിലുള്ള ചർമ്മ പരിപാലനം ആവശ്യമാണെന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിലുണ്ട്. എന്നാൽ ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിരവധി ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ ഗീതിക മിത്തൽ ഗുപ്‌ത പറയുന്നു.
വെള്ളം
ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. അതിനാൽ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിത്താനും ഇത് സഹായിക്കും. ചർമ്മത്തിലെ വരൾച്ച തടയാനും തിളക്കം നിലനിത്താനും ഇത് ഗുണം ചെയ്യും.
ഉറക്കം
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മറ്റൊന്നാണ് ശരിയായ ഉറക്കം. ഒരാൾ ദിവസേന ഏഴ് മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്ന് വിദഗ്‌ധർ പറയുന്നു. ചർമ്മ കോശങ്ങളുടെ വളർച്ച, പുനരുജ്ജീവനം എന്നിവ പ്രോത്സാഹിപ്പിക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ഉറക്കം സഹായിക്കും. മുഖത്ത് ക്ഷീണം തോന്നാനും ഡാർക്ക് സർക്കിൾ ഉണ്ടാകാനും പ്രായമായാൽ പ്രക്രിയ വേഗത്തിലാക്കാനും ഉറക്കക്കുറവ് കാരണമാകും. അതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ നന്നായി ഉറങ്ങുക.
സമ്മർദ്ദം